കടവത്തൂർ : (www.panoornews.in)തുടർച്ചയായ അഞ്ചാം വർഷവും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്.എസ്.എൽ.സി , പ്ലസ് ടു വിദ്യാർത്ഥികൾക്ക് ആദരായനമൊരുക്കി കൂത്ത്‌പറമ്പ് ബ്ലോക്ക് പഞ്ചായത്ത് കടവത്തൂർ ഡിവിഷൻ അംഗം പി.കെ അലി. കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് വീടുകളിലെത്തിയാണ് ആദരായനമൊരുക്കിയത്. തുടർന്ന് ആദരായനം വർഷാവർഷം തുടർന്നു.


കടവത്തൂർ പി കെ എം ഹൈസ്കൂളിൽ വെച്ച് നടത്തിയ ആദരായനം തലശേരി എ.എസ്.പി. പി.ബി കിരൺ ഉദ്ഘാടനവും, ആദരായനവും നിർവഹിച്ചു. പ്രമുഖ മോട്ടിവേഷൻ സ്പീക്കർ കെ സി നൗഷാദ് കരിയർ ഗൈഡൻസ് ക്ലാസെടുത്തു..തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമ്മാൻ കൊയംബ്രത്ത് ഇസ്മായിൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കൂത്ത്‌പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സി ഷൈറീന, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ വി കെ ശാന്ത, സ്കൂൾ മാനജർ പി പി എ സലാം, പഞ്ചായത്ത് അംഗങ്ങളായ നസീമ ചാമാളി, ഹാജറ യൂസഫ്, തങ്കമണി, സുലൈഖ, പി ടി എ പ്രസിഡന്റ് നാസർ പുത്തലത്ത്, സ്കൂൾ പ്രിൻസിപ്പാൾ സുജൻ മാസ്റ്റർ, സ്റ്റാഫ് സിക്രട്ടറി സി കെ മുഹമ്മദലി, അക്കാഡമിക്ക് ചെയർമ്മാൻ മുഹമ്മദ് റഹ്മാനി,മുഹമ്മദ് പൂന്തോട്ടം എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി കെ അലി സ്വാഗതം പറഞ്ഞു
The tribute was exemplary; For the fifth consecutive year, Kadavathur Block Panchayat member PK Ali arranged tributes for A+ students
