(www.panoornews.in)കോഴിക്കോട് കൊടുവള്ളി പ്ലസ്ടു വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മുസ്ലിം യൂത്ത് ലീഗ് വാവാട് ടൗൺ കമ്മിറ്റി പ്രസിഡന്റാണ് അറസ്റ്റിലായ അബ്ദുൽ ഗഫൂർ കെ പി. പെൺകുട്ടിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുന്ദമംഗലം പൊലീസാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.


തിങ്കളാഴ്ച ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനായി ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽകുകയായിരുന്ന സ്കൂൾ വിദ്യാർഥിനിയെ വീടിന് സമീപം ഇറക്കിത്തരാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റിയാണ് ഓട്ടോ ഡ്രൈവറും, മുസ്ലിം യൂത്ത് ലീഗ് വാവാട് ടൗൺ കമ്മിറ്റി പ്രസിഡന്റുമായ അബ്ദുൾ ഗഫൂർ കെ പി ലൈംഗിക അതിക്രമം നടത്തിയത്.
വിദ്യാർഥിനി വാഹനം നിർത്തുന്നതിനായി ബഹളം ഉണ്ടാക്കിയപ്പോൾ വാഹനത്തിൽനിന്നു ഇറക്കി പ്രതി രക്ഷപ്പെട്ടുകയായിരുന്നു. വിദ്യർഥിനി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും, പ്രതിയെ കുന്ദമംഗലത്ത് വച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
Sexual assault on a Plus Two student in Koduvalli, Kozhikode; Auto driver, Youth League leader, arrested
