---
title: "നൈനേഷിൻ്റെ മരണത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സി പി എം ;  ചൊക്ലി പൊലീസിനെതിരെ വിമർശനം"
english_title: "CPM demands thorough investigation into Nainesh's death; criticizes Chokli police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/292963/cpm-demands-thorough-investigation-into-naineshs-death-criticizes-chokli-police"
published_at: "2025-05-29T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68382082f1874_1200_6836975426353_Untitled-2_copy.jpg"
keywords: []
---

# നൈനേഷിൻ്റെ മരണത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സി പി എം ;  ചൊക്ലി പൊലീസിനെതിരെ വിമർശനം

> **Lead Summary:** ചൊക്ലി: നൈനേഷിനെ എടക്കാട് റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെ ന്ന് സിപിഎം മേനപ്രം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

ചൊക്ലി: നൈനേഷിനെ എടക്കാട് റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെ ന്ന് സിപിഎം മേനപ്രം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

മരണത്തിൽ ദുരൂഹതയുയർന്ന സാഹചര്യത്തിലാണിത്. 18 മുതൽ കാണാനില്ലായിരുന്നു. പൊലി സിൽ നൈനേഷിനെതിരെ പരാതി വന്നതിന് പിന്നാലെയാണ് സംഭവം. കാണാതായ വിവരം നൈനേഷിന്റെ കുടുംബം, ചൊക്ലി

സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ, ഏരിയാ സെക്രട്ടറി ഇ. വിജയൻ, പ്രസിഡന്റ് കെ.കെ സുധീർകുമാർ, ചൊക്ലി പഞ്ചായത്ത്

പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു. കേസ് രജിസ്‌ർചെയ്ത് അന്വേഷിക്കുന്നതിന് പൊലീസ് തയ്യാറായില്ല. പ്രദേശത്തെ പൊതു പ്രവർത്തകർ ഉൾപ്പെടെ എത്തിയശേഷം നൈനേഷിൻ്റെ ഭാര്യ സ്റ്റേഷനിൽ പ്രതിഷേധിച്ചതോടെയായിരുന്നു കേസെടുത്തത്.

എന്നാൽ, തുടരന്വേഷണമു ണ്ടായില്ല. ചൊക്ലി പൊലീസ്‌ വിഷയത്തിൽ ഒന്നും ചെയ്യുന്നില്ല എന്ന് മനസ്സിലാക്കിയതിനെതുടർന്ന് ഭാര്യ സിജിന ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽചെയ്തു ഇതിനിടെയാണ് മരിച്ചനിലയിൽ കണ്ടെത്തുന്നത്.

കുടുംബത്തോടും പൊതുപ്രവർത്തകരോടും അപമര്യാദ യായി പെരുമാറിയ ചൊക്ലി പൊലിസ് ഇൻസ്പെക്ടർ കെ വി മഹേഷിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും, പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്ക ണമെന്നും സിപിഎം മേന പ്രം ലോക്കൽ കമ്മിറ്റി പ്രസ്താവ നയിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/292963/cpm-demands-thorough-investigation-into-naineshs-death-criticizes-chokli-police)