---
title: "കോഴിക്കോട്  ബീച്ചിൽ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം;നാടോടികൾ പൊലീസ് കസ്റ്റഡിയിൽ"
english_title: "Attempt to kidnap a seven-year-old boy at Kozhikode beach; nomads in police custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/292978/attempt-to-kidnap-a-seven-year-old-boy-at-kozhikode-beach-nomads-in-police-custody"
published_at: "2025-05-29T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68382ca89e015_683811318a774_arrest.jpg"
keywords: []
---

# കോഴിക്കോട്  ബീച്ചിൽ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം;നാടോടികൾ പൊലീസ് കസ്റ്റഡിയിൽ

> **Lead Summary:** കോഴിക്കോട് ബീച്ചിൽ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം . രണ്ട് നാടോടികൾ പൊലീസ് കസ്റ്റഡിയിൽ . കോഴിക്കോട് ബീച്ചിൽ പുതിയ കടവിൽ ഇന്ന് രാവിലെ 10 : 30 യോടെയാണ് സംഭവം .

## Article Content

കോഴിക്കോട് ബീച്ചിൽ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം . രണ്ട് നാടോടികൾ പൊലീസ് കസ്റ്റഡിയിൽ . കോഴിക്കോട് ബീച്ചിൽ പുതിയ കടവിൽ ഇന്ന് രാവിലെ 10 : 30 യോടെയാണ് സംഭവം .

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ എടുത്ത് ചാക്കിലിട്ട് കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു . ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബീച്ചിൽ ഉണ്ടായിരുന്ന പോലീസുകാരെ വിവരം അറിയിക്കുകയായിരുന്നു .

വീടിനു തൊട്ടടുത്ത് നിന്ന് സംസാരിക്കുമ്പോൾ ഏഴുവയസ്സുകാരനെ പിടിച്ചുപൊക്കിയെടുത്ത് ചാക്കില്‍ കയറ്റാന്‍ നോക്കിയതായും ഇതുകണ്ടുനില്‍ക്കുകയായിരുന്ന തങ്ങള്‍ ബഹളമുണ്ടാക്കിയതോടെ കുട്ടിയെ താഴെയിട്ട് ഓടിയതായും ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ പറഞ്ഞു.

ബീച്ചിലേക്കോടിയ അവരുടെ പിന്നാലെ ഓടിയതായും ആളുകളോട് പറയുകയും ആളുകള്‍ ചേര്‍ന്ന് അവരെ പിടികൂടിയതായും കുട്ടികള്‍ കൂട്ടിച്ചേര്‍ത്തു. ജനം തിങ്ങിപ്പാര്‍ക്കുന്നിടത്ത് വന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/292978/attempt-to-kidnap-a-seven-year-old-boy-at-kozhikode-beach-nomads-in-police-custody)