---
title: " വടകരയിൽ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയിൽ"
english_title: "Youth hit by train in Vadakara, dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293011/youth-hit-by-train-in-vadakara-dies"
published_at: "2025-05-29T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68387519c1eac_683873a20db0d_dead.jpg"
keywords: []
---

#  വടകരയിൽ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയിൽ

> **Lead Summary:** വടകര:വടകര ചോറോട് ഗേറ്റിനു സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. കല്ലേരി മലയിൽ രഞ്ജിത്താണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരക്ക് കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസാണ് തട്ടിയത്.

## Article Content

വടകര:വടകര ചോറോട് ഗേറ്റിനു സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. കല്ലേരി മലയിൽ രഞ്ജിത്താണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരക്ക് കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസാണ് തട്ടിയത്.

മൃതദേഹം വടകര ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ ചാത്തുവിന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ ശ്രീജിന. മക്കൾ: സാൻവിയ, റിതവ്. സഹോദങ്ങൾ: രാജൻ, കൃഷ്ണൻ, നാണു, ലീന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293011/youth-hit-by-train-in-vadakara-dies)