---
title: "പെരിങ്ങത്തൂർ പുഴയിൽ ജലനിരപ്പുയരുന്നു ; കായപനച്ചിയിൽ വീടിൻ്റെ മതിലും, പറമ്പും, നിർമ്മാണത്തിലിരിക്കുന്ന കെട്ടിടവും  ഒലിച്ചുപോയി. "
english_title: "The water level in the Peringathur River is rising; in Kayapanachi, the wall of a house, a field, and a building under construction have been washed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/292931/the-water-level-in-the-peringathur-river-is-rising-in-kayapanachi-the-wall-of-a-house-a-field-and-a-building-under-construction-have-been-washed-away"
published_at: "2025-05-29T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683801b24c022_Untitled-3_copy.jpg"
keywords: []
---

# പെരിങ്ങത്തൂർ പുഴയിൽ ജലനിരപ്പുയരുന്നു ; കായപനച്ചിയിൽ വീടിൻ്റെ മതിലും, പറമ്പും, നിർമ്മാണത്തിലിരിക്കുന്ന കെട്ടിടവും  ഒലിച്ചുപോയി. 

> **Lead Summary:** പെരിങ്ങത്തൂർ: പെരിങ്ങത്തൂർ പുഴയിൽ പതിവില്ലാത്ത വിധം ജലനിരപ്പുയരുന്നു. കായപ്പനിച്ചി കളരിയുള്ളതിൽ മജീദിന്റെ വീടിന്റെ മതിലും പറമ്പും, മുറ്റവും പുഴയിൽ ഒഴുകിപ്പോയി.

## Article Content

പെരിങ്ങത്തൂർ: പെരിങ്ങത്തൂർ പുഴയിൽ പതിവില്ലാത്ത വിധം ജലനിരപ്പുയരുന്നു. കായപ്പനിച്ചി കളരിയുള്ളതിൽ മജീദിന്റെ വീടിന്റെ മതിലും പറമ്പും, മുറ്റവും പുഴയിൽ ഒഴുകിപ്പോയി.

തൊട്ടടുത്ത് കളരിയുള്ളതിൽ കുഞ്ഞമ്മദിന്റെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടവും പുഴയെടുത്തു.തെങ്ങുകൾ, പ്ലാവ്,ബദം, എന്നിവയും പുഴയിലായി. ഏതാണ്ട് വീടോട് ചേർന്ന മുറ്റവും അഞ്ച് സെന്റ് സ്ഥലവും പുഴ കവർന്നു.

കായപ്പനിച്ചി പെരിങ്ങത്തൂർ പുഴയിൽ വീട്ടുഭാഗങ്ങൾ ഒഴുകിപോയ കളരിയുള്ളതിൽ മജീദിന്റെ വീടിന്റെ വീട്ടു പരിസരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കടവ്, മണ്ഡലം പ്രസിഡണ്ട് എംകെ പ്രേമദാസ്, എംകെ രാഹുലൻ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് സംഘം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/292931/the-water-level-in-the-peringathur-river-is-rising-in-kayapanachi-the-wall-of-a-house-a-field-and-a-building-under-construction-have-been-washed-away)