(www.panoornews.in)അടിമുടി നവീകരിച്ച്, രാജ്യാന്തര നിലവാരത്തിലേക്കുയർത്തപ്പെട്ട 103 റയിൽവെ സ്റ്റേഷനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. അമൃത് ഭാരത് പദ്ധതിയിൽ വടകര, മാഹി റയിൽവേ സ്റ്റേഷനുകളും ഉൾപ്പെടുന്നു. പദ്ധതിയുടെ ആദ്യ ഘട്ട ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. റെയിൽവെ സ്റ്റേഷൻ ഉത്സവച്ഛായയിൽ
ഇന്ന് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. പുതുച്ചേരിയുടെ ഭാഗമായ മാഹിയുടെ പേരിലാണ് റെയിൽവെ സ്റ്റേഷൻ അറിയപ്പെടുന്നതെങ്കിലും കിടപ്പ് മാഹിയോട് ചേർന്ന കേരളത്തിലെ അഴിയൂർ പഞ്ചായത്തിലാണ്.പുതുച്ചേരി ലഫ്.. ഗവർണ്ണർ കെ. കൈലാസനാഥൻ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കാൻ ഇന്ന് കാലത്ത് പുതുച്ചേരിയിൽ നിന്നും മയ്യഴിയിലെത്തും.



ആദ്യ കരിവണ്ടി ഓടിത്തുടങ്ങിയ കാലത്തിൽ നിന്നും ഇക്കാലമത്രയുമായിട്ടും പ്രകടമായ വികസനമൊന്നും കൈവരിക്കാൻ ഈ സ്റ്റേഷന് കഴിഞ്ഞിരുന്നില്ല. മയ്യഴിക്കാരുടെ ചിരകാല മോഹമായിരുന്നു മയ്യഴി റെയിൽവെ സ്റ്റേഷൻ്റെ ആധുനീകവൽക്കരണം
മാഹിറെയിൽവേസ്റ്റേഷന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ആധുനിക സൗകര്യങ്ങൾ ഏർപെടുത്തി മോടി കൂട്ടിയിട്ടുണ്ട്..
അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി പതിമൂന്നര കോടി രൂപ ചിലവിലാണ് ആധുനീകവൽക്കരണം നടത്തിയത്.പ്ലാറ്റ്ഫോം പൂർണ്ണമായി ഫ്ലോറിങ് നടത്തിയിട്ടുണ്ട്. .24 കോച്ചുകളുടെ ദൈർഘ്യത്തിൽ ഇരു പ്ലാറ്റ്ഫോമുകളുടേയും ഷെൽട്ടർ ദീർഘിപ്പിച്ചു.
ടിക്കറ്റ് കൗണ്ടറുകൾ ആധുനീകവൽക്കരിച്ചിട്ടുണ്ട്. വെയിറ്റിങ്ങ് ഹാൾ, കംഫർട്ട് സ്റ്റേഷൻ, എന്നിവ കമനീയമാക്കി. പ്ലാറ്റ്ഫോമുകളിൽ മനോഹരമായ ഇരിപ്പിടങ്ങൾ സ്ഥാപിച്ചു. ലിഫ്റ്റ് സൗകര്യവും ഏർപ്പെടുത്തി. ശീതീകരിച്ച കുടിവെള്ള സംവിധാനമേർപ്പെടുത്തി.
രണ്ട് ഭാഗത്തേയും പ്രവേശന കവാടങ്ങളിലും വർട്ടിക്കൽ ഗാർഡനുകൾ നിർമ്മിച്ചിട്ടുണ്ട്. അതിവിശാലമായ പാർക്കിങ്ങ് ഏരിയ ഇരു ഭാഗങ്ങളിലുമായി നിർമ്മിച്ചിട്ടുണ്ട്. പ്രവൃത്തികഴിഞ്ഞതോടെ രാജ്യാന്തരനിലവാരത്തിലേക്ക് എത്തിയ സ്റ്റേഷനിൽ നിലവിൽ 32 ഓളം തീവണ്ടികൾക്ക് സ്റ്റോപ്പുണ്ട്. കൂടാതെ സ്റ്റേഷൻ ഗ്രേഡ് ഉയർത്തുകയും, വന്ദേഭാരത് ഉൾപ്പെടെയുള്ള ദീർഘ ദൂര തീവണ്ടികൾക്ക് കൂടി സ്റ്റോപ്പനുവദിച്ചാൽ, മാഹിയിലും പരിസര പ്രദേശങ്ങളിലുള്ള യാത്രക്കാർക്ക് ഏറെ ഗുണകരമാകും. മാഹി വ്യാപാര മേഖല ഇന്നനുഭവിക്കുന്ന തകർച്ചയിൽ നിന്ന് ഒരു പരിധി വരെ കരകയറുന്നതിനും, പുഴയോര നടപ്പാത ഉൾപ്പെടെ വിനോദ സഞ്ചാര മേഖല എന്നിവയ്ക്ക് ഉണർവ് പകരാനും ഇത്കാരണമാകും.
103 reconstructed Amrit stations across India to be inaugurated soon; Mahe and Vadakara in festive mood
