പാനൂർ:(www.panoornews.in) ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് സെക്രട്ടറിയും, സിപിഎം പാനൂർ ഏറിയാ കമ്മറ്റി അംഗവുമായ കിരൺ കരുണാകരനെ
വകുപ്പ് 107 ചുമത്തിയ കേസിൽ അറസ്റ്റ് ചെയ്തു. പാനൂർ പൊലീസ് രാവിലെ 8 മണിയോടെ



വീട് വളഞ്ഞാണ് അറസ്റ്റ് ചെയ്തത്.. കോടതിയിൽ ഹാജരാക്കിയ കിരണിന് ജാമ്യവും ലഭിച്ചു. നേരത്തെ ഈ കേസിൽ ജാമ്യമെടുക്കാൻ കിരൺ ആർ.ഡി.ഒ കോടതിയിൽ ഹാജരായെങ്കിലും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. അന്ന് മറ്റ് എസ് എഫ് ഐ പ്രവർത്തകർ ജാമ്യം എടുത്തിരുന്നു. പിന്നീട് പൊലീസ് കിരണിൻ്റെ പേര് ഉൾപ്പെടുത്തുകയായിരുന്നു. ഇക്കാര്യം കിരൺ അറിഞ്ഞിരുന്നില്ലത്രെ. വീട്ടിൽ കയറി അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം ഇല്ലാതിരിക്കെ പോലിസിൻ്റെ ഈ നടപടി സംശയാസ്പദമാണെന്ന് സിപിഎം പാനൂർ ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും, വനിതാ പോലീസ് ഓഫീസറെ കയ്യേറ്റം ചെയ്യുകയും ചെയ്ത യൂത്ത് കോൺഗ്രസ് നേതാക്കൾ സ്റ്റേഷനിൽ കയറി ഇറങ്ങിപ്പോകുമ്പോഴാണ്
107 കേസിൻ്റെ പേരിൽ പോലിസിൻ്റെ ഈ അതിക്രമമെന്നും സി പി എം കുറ്റപ്പെടുത്തി.
നീതിനിർവ്വഹണത്തോട് സഹകരിക്കുന്ന പൊതു പ്രവർത്തകനെ
വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത രീതിയിൽ
ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മറിയും പ്രതിഷേധം രേഖപ്പെടുത്തി.
Panoor police surround DYFI leader's house and arrest him in bailable case; CPM and DYFI protest
