പാനൂർ :(www.panoornews.in)അനധികൃത ടാക്സികളെയും വാടക കാറുകളെയും നിയമം മൂലം നിയന്ത്രിക്കണമെന്ന് മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) പാനൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ ജില്ലാ സെക്രട്ടറി വി.കെ ബാബുരാജ് ഉദ്ഘാടനം ചെയ്തു.



ഇ. വിജയൻ അധ്യക്ഷനായി. എ.സനേഷ് രക്തസാക്ഷി പ്രമേയവും, പി കെ റഷിദ് അനുശോചന പ്രമേയവുമ വതരിപ്പിച്ചു. കെ കെ സുധീർകു മാർ, എൻ അനൂപ്, ആർ പി ശ്രീധരൻ, എ.കെ സിദ്ദീഖ്, ടി.പി അനീഷ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ഇ വിജയൻ (പ്രസിഡന്റ്), ഇ ടി കെ സുബീഷ്, എൻ സനൂപ് (വൈസ് പ്രസിഡ
ൻ്റ്), പി രഗിനേഷ് (സെക്രട്ടറി), ആർ പി വിനോദൻ, പി കെ റഷീദ് (ജോ. സെക്രട്ടറി), എം രാജൻ (ട്രഷറർ)
Illegal taxis and rent-a-car business should be controlled; Motor Workers Union Panur area conference
