---
title: "പതിനഞ്ച് വര്‍ഷമായി ശാരീരിക - മാനസീക  പീഡനം ;  കണ്ണൂരിൽ ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ കേസ്"
english_title: "Physical and mental torture for fifteen years; Case filed against husband in Kannur on wife's complaint"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/290592/physical-and-mental-torture-for-fifteen-years-case-filed-against-husband-in-kannur-on-wifes-complaint"
published_at: "2025-05-17T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68284d8ba1b3e_Untitled-1_copy.jpg"
keywords: []
---

# പതിനഞ്ച് വര്‍ഷമായി ശാരീരിക - മാനസീക  പീഡനം ;  കണ്ണൂരിൽ ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ കേസ്

> **Lead Summary:** കണ്ണൂർ : പതിനഞ്ച് വര്‍ഷമായി ശാരീരിക-മാനസിക പീഡനം, ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കരിവെള്ളൂര്‍ ആണൂരിലെ വൈക്കത്ത് വീട്ടില്‍ കെ.സബിനയുടെ പരാതിയിലാണ് ഭര്‍ത്താവ് ആണൂരിലെ പ്രദീപന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

## Article Content

കണ്ണൂർ : പതിനഞ്ച് വര്‍ഷമായി ശാരീരിക-മാനസിക പീഡനം, ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കരിവെള്ളൂര്‍ ആണൂരിലെ വൈക്കത്ത് വീട്ടില്‍ കെ.സബിനയുടെ പരാതിയിലാണ് ഭര്‍ത്താവ് ആണൂരിലെ പ്രദീപന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

2007 ജൂണ്‍-24 ന് വിവാഹിതരായ ഇരുവരും ആണൂരിലെ വീട്ടില്‍ താമസിച്ചുവരവെ 2010 മുതല്‍ പീഡിപ്പിക്കുന്നതായാണ് പരാതി. മെയ്-15 ന് വൈകുന്നേരം 6 ന് മുടിക്ക് കുത്തിപ്പിടിച്ച് കട്ടിലിന് ഇടിക്കുകയും കൈകൊണ്ടും ടി.വി റിമോട്ട് കൊണ്ടും മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/290592/physical-and-mental-torture-for-fifteen-years-case-filed-against-husband-in-kannur-on-wifes-complaint)