10 രൂപക്ക് കുപ്പിവെളളം, മിനി ബാങ്കിംഗ്, ചോട്ടുഗ്യാസ് സിലിണ്ടറുകൾ ; 1959 റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി സർക്കാർ

10 രൂപക്ക് കുപ്പിവെളളം, മിനി ബാങ്കിംഗ്, ചോട്ടുഗ്യാസ് സിലിണ്ടറുകൾ ; 1959 റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി സർക്കാർ
May 17, 2025 12:17 PM | By Rajina Sandeep

(www.panoornews.in)കേരളത്തിൽ ഇത് വരെ 1959 റേഷൻ കടകളെ കെ-സ്റ്റോറുകളായി മാറ്റാൻ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ടെന്ന് സംസ്ഥാന സ‍‌‍‌‌‌‌ർക്കാ‍‌ർ. റേഷൻ വിതരണത്തിന് പുറമെ മിനി ബാങ്കിംഗ് സേവനങ്ങൾ, യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യം, ചോട്ടുഗ്യാസ് സിലിണ്ടറുകൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ, കൃഷി-വ്യവസായ വകുപ്പുകൾക്ക് കീഴിലെ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം കെ-സ്റ്റോറുകളിൽ ലഭ്യമാണ്.

സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന സുപ്രധാന ചുവടുവയ്പ്പാണ് റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി ഉയർത്തുന്ന പദ്ധതിയെന്നും കേരള ‌സർക്കാരിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കേരള സർക്കാരിന്റെ ഫേസ്ബുക്ക് പോസ്റ്റ്:-

'സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന സുപ്രധാന ചുവടുവയ്പ്പാണ് റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി ഉയർത്തുന്ന പദ്ധതി. ഇതിനകം 1959 റേഷൻ കടകളെ കെ-സ്റ്റോറുകളായി മാറ്റാൻ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ട്.

റേഷൻ വിതരണത്തിന് പുറമെ, സാധാരണക്കാരന് ഉപകാരപ്രദമായ നിരവധി സേവനങ്ങളും ഉൽപ്പന്നങ്ങളുമാണ് കെ-സ്റ്റോറുകളിലൂടെ ലഭ്യമാണ്. മിനി ബാങ്കിംഗ് സേവനങ്ങൾ, യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യം, ചോട്ടുഗ്യാസ് സിലിണ്ടറുകൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ, കൃഷി-വ്യവസായ വകുപ്പുകൾക്ക് കീഴിലെ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം കെ-സ്റ്റോറുകളിൽ ലഭ്യമാണ്. ഈ അധിക സേവനങ്ങളിലൂടെ മാത്രം 11.5 കോടി രൂപയുടെ വ്യാപാരം നടന്നുവെന്നത് ഈ സംരംഭത്തിന്റെ വിജയത്തെ സൂചിപ്പിക്കുന്നു.

എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യവകുപ്പ് നടപ്പാക്കിയ പദ്ധതി ഏറെ ശ്രദ്ധേയമാണ്. കേവലം 10 രൂപ നിരക്കിൽ ഗുണമേന്മയുള്ള കുപ്പിവെള്ളം റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നത് സാധാരണക്കാർക്ക് വലിയൊരാശ്വാസമാണ്. അതുപോലെ, ചെറുധാന്യങ്ങളുടെ പോഷകഗുണങ്ങളെക്കുറിച്ച് അവബോധം നൽകാനായി റാഗിപ്പൊടി റേഷൻ കടകളിലൂടെ വിതരണം ചെയ്യാൻ ആരംഭിച്ചത് ആരോഗ്യകരമായ ഭക്ഷണശീലം വളർത്താൻ സഹായകമാകും.

കെ-സ്റ്റോറുകൾ വെറും റേഷൻ കടകൾ എന്നതിൽ നിന്ന് സാധാരണക്കാരന്റെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു ജനകീയ കേന്ദ്രമായി മാറുകയാണ്. പൊതുവിതരണ സമ്പ്രദായത്തെ കൂടുതൽ ജനസൗഹൃദപരവും കാര്യക്ഷമവുമാക്കുകയാണ് ഭക്ഷ്യവകുപ്പിന്റെ നൂതനമായ ഈ കാൽവയ്പ്പുകൾ.'

Bottled water, mini banking, and gas cylinders for Rs 10; Government converts 1959 ration shops into K-stores

Next TV

Related Stories
'മെസ്സിയെ കൊണ്ടുവരുന്ന ചെലവിന് ആപ്പ്,  ജ്വല്ലറികളിൽ നിന്ന് പണം തട്ടി' ;  മുഖ്യമന്ത്രിക്ക് പരാതി നൽകി എ.കെ.ജി.എസ്.എം.എ

May 17, 2025 03:32 PM

'മെസ്സിയെ കൊണ്ടുവരുന്ന ചെലവിന് ആപ്പ്, ജ്വല്ലറികളിൽ നിന്ന് പണം തട്ടി' ; മുഖ്യമന്ത്രിക്ക് പരാതി നൽകി എ.കെ.ജി.എസ്.എം.എ

'മെസ്സിയെ കൊണ്ടുവരുന്ന ചെലവിന് ആപ്പ്, ജ്വല്ലറികളിൽ നിന്ന് പണം തട്ടി' ; മുഖ്യമന്ത്രിക്ക് പരാതി നൽകി എ.കെ.ജി.എസ്.എം.എ...

Read More >>
സ്വന്തം മരണവാർത്ത പത്രങ്ങളിൽ നൽകിയ ശേഷം മുക്കുപണ്ടം പണയംവച്ച് നാലര ലക്ഷം തട്ടിയ കേസിലെ പ്രതി മുങ്ങി ; അന്വേഷിച്ച് 'പരേതനെ' പൊക്കി പൊലീസ്

May 17, 2025 02:56 PM

സ്വന്തം മരണവാർത്ത പത്രങ്ങളിൽ നൽകിയ ശേഷം മുക്കുപണ്ടം പണയംവച്ച് നാലര ലക്ഷം തട്ടിയ കേസിലെ പ്രതി മുങ്ങി ; അന്വേഷിച്ച് 'പരേതനെ' പൊക്കി പൊലീസ്

സ്വന്തം മരണവാർത്ത പത്രങ്ങളിൽ നൽകിയ ശേഷം മുക്കുപണ്ടം പണയംവച്ച് നാലര ലക്ഷം തട്ടിയ കേസിലെ പ്രതി മുങ്ങി ; അന്വേഷിച്ച് 'പരേതനെ' പൊക്കി...

Read More >>
പതിനഞ്ച് വര്‍ഷമായി ശാരീരിക - മാനസീക  പീഡനം ;  കണ്ണൂരിൽ ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ കേസ്

May 17, 2025 02:16 PM

പതിനഞ്ച് വര്‍ഷമായി ശാരീരിക - മാനസീക പീഡനം ; കണ്ണൂരിൽ ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ കേസ്

പതിനഞ്ച് വര്‍ഷമായി ശാരീരിക - മാനസീക പീഡനം ; കണ്ണൂരിൽ ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍...

Read More >>
കണ്ണൂർ കടന്നപ്പള്ളിയിൽ കോൺഗ്രസ് ഓഫിസിന് നേരെ അക്രമണം

May 17, 2025 02:05 PM

കണ്ണൂർ കടന്നപ്പള്ളിയിൽ കോൺഗ്രസ് ഓഫിസിന് നേരെ അക്രമണം

കണ്ണൂർ കടന്നപ്പള്ളിയിൽ കോൺഗ്രസ് ഓഫിസിന് നേരെ...

Read More >>
കണ്ണൂരിൽ ക്ഷേത്ര ഭണ്ഡാരം കവരാൻ ശ്രമം ; മോഷ്ടാവിനെ നാട്ടുകാർ പിടികൂടി

May 17, 2025 01:09 PM

കണ്ണൂരിൽ ക്ഷേത്ര ഭണ്ഡാരം കവരാൻ ശ്രമം ; മോഷ്ടാവിനെ നാട്ടുകാർ പിടികൂടി

കണ്ണൂരിൽ ക്ഷേത്ര ഭണ്ഡാരം കവരാൻ ശ്രമം ; മോഷ്ടാവിനെ നാട്ടുകാർ...

Read More >>
അനധികൃത ടാക്സികളെയും, റെൻറ് - എ കാർ ബിസിനസും നിയന്ത്രിക്കണം ; മോട്ടോർ തൊഴിലാളി യൂണിയൻ പാനൂർ ഏരിയാ സമ്മേളനം

May 17, 2025 12:20 PM

അനധികൃത ടാക്സികളെയും, റെൻറ് - എ കാർ ബിസിനസും നിയന്ത്രിക്കണം ; മോട്ടോർ തൊഴിലാളി യൂണിയൻ പാനൂർ ഏരിയാ സമ്മേളനം

അനധികൃത ടാക്സികളെയും, റെൻറ് - എ കാർ ബിസിനസും നിയന്ത്രിക്കണം ; മോട്ടോർ തൊഴിലാളി യൂണിയൻ പാനൂർ ഏരിയാ...

Read More >>
Top Stories

News Roundup