പാനൂർ : (www.panoornews.in)ഏറെ നാളത്തെ ആരോപണ പ്രത്യാരോപണ തർക്കത്തിനൊടുവിൽ കരിയാട് പുതുശേരി പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന തണൽ അഭയ ഡയാലിസിസെന്ററിൻറെ പ്രവർത്തനം നിർത്തിവെക്കാൻ ജില്ലാ മെഡിക്കൽ ഓഫീസിൻ്റെ നിർദേശം.



ഇതോടെ 36 ഓളം രോഗികളു ടെ ഡയാലിസിസ് ചികിത്സ നിലച്ചു. പ്രവർത്തനം തുടങ്ങി മൂന്ന് വർഷം വരെ ഒരു പരാതിയുമില്ലാതെ മുന്നോട്ട് പോയ സ്ഥാപനത്തിനെതിരെ ആരോപണ ങ്ങളുമായി ഒരു സംഘമാളുകൾ തിരിയുകയായിരുന്നു.
തൊട്ടടുത്ത കിണർ മലിനമാവുന്നു എന്നാരോപിച്ചായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം. പിന്നീട് പരിസരങ്ങളിലെ പല കിണറുകളിലെയും കുടിവെള്ളം മലിനമായി.
ഏഴ് ലക്ഷം രൂപ ചിലവഴിച്ച് അൾട്രാ ഫിൽട്ടർ സ്ഥാപിച്ചിട്ടും സമര സമിതി ആരോപണങ്ങ ളുമായി മുന്നോട്ട് പോയി. ഇതിനിടെ പാനൂർ നഗരസഭാ ഓഫീസ് മാർച്ച് അടക്കം സമരസമിതി നടത്തി. നിലവിൽ സ്ഥാപനത്തിന്റെ ലൈസൻസ് കാലാവധി അവസാനിച്ചുവെന്ന കാരണത്താലാണ് നഗരസഭയോട് പ്രവർത്തനം നിർത്തിവെക്കാൻ ജില്ലാ മെഡി ക്കൽ ഓഫിസർ ഉത്തരവിട്ടിരി ക്കുന്നത്.
സ്ഥാപനത്തിൽ നടത്തിയ അന്വേഷണത്തിൽ പരിസരത്തുള്ള കിണറും ജലാശയങ്ങളും മലിനമാകുന്നു എന്ന കാരണത്താലും കൃത്യമായ മാലിന്യ സംസ്കരണ സംവിധാന ങ്ങൾ സ്ഥാപിച്ച് ലൈസൻസ് പുതുക്കി നേടാനുള്ള സാവകാശം നൽകിയിട്ടും യാതൊരു വിധ പ്രവർത്തനവും നടത്തിയില്ലെന്നും ആരോപിച്ചാണ് പൂട്ടാനുള്ള നടപടികളിലേക്ക് ആരോഗ്യ വകുപ്പ് നീങ്ങിയതെന്ന് നോട്ടിസിൽ വ്യക്തമാക്കുന്നു.
Public protest is strong; Thanal dialysis center in Kariyatte closed
