കൊളവല്ലൂർ:(www.panoornews.in)കൊളവല്ലൂർ ഹൈസ്ക്കൂൾ 1980 പത്താം ക്ലാസ് ബാച്ചിന്റെ രണ്ടാം സംഗമം 'ഓർമ്മകളോടൊപ്പം @2025' സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.



സംഗമം ഉദ്‌ലാടനവും സഹപാഠി ചന്ദ്രി സൗപർണികയുടെ കവിതാ സമാഹാര കവർ പ്രകാശനവും മുതിർന്ന സാംസ്കാരിക പ്രവർത്തകൻ എ.യതീന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു. ചെയർമാൻ ശശിധരൻ മുല്ലേരി അദ്ധ്യക്ഷത വഹിച്ചു.
വി.വി.അബ്ദുള്ള, കെ.ഭാസ്ക്കരൻ,ഡോ: എ.പി. ഇസ്ഹാഖ്, കെ.പി. പ്രതിഭ, എ.ശശികുമാർ, സി.പി. രഘുനാഥ്, സി.കെ. വത്സരാജ്, എ.സി മുഹമ്മദ്, എം.ജയചന്ദ്രൻ, എം.കെ. വിനോദിനി, എൻ കെ അശോകൻ, പി.ഇബ്രാഹിം, എ.കെ. ഇസ്മയിൽ എന്നിവർ സംസാരിച്ചു. കവിയിത്രി ചന്ദ്രി സൗപർണിക മറുപടി പ്രസംഗം നടത്തി.
'With Memories @ 2025'; The 1980 10th grade batch of Kolavallur High School came together once again.
