പാനൂർ :(www.panoornews.in) റോഡുകളിൽ മത്സരിച്ച് കുടിവെള്ള വിതരണത്തിനും, ടെലികോം സർവീസിനുമായി കുഴികളെടുക്കുന്നത് വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. പാനൂരിൻ്റെ കിഴക്കൻ മേഖലകളിലാണ് ഇത്തരത്തിൽ കേബിളിടാനും, കുടിവെള്ള വിതരണ പൈപ്പിടാനുമായി കുഴികളെടുക്കുന്നത്.



എടുത്ത കുഴികൾ യഥാവിധി മൂടാൻ തയ്യാറാവാത്തതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. ക്വാറികളിലേക്കുള്ള ടിപ്പർ ലോറികൾ ഉൾപ്പടെ ചീറിപ്പായുന്ന റോഡരികിലാണ് അപകട സാധ്യതയുയർത്തി കുഴികളുള്ളത്.
ചിറ്റിക്കര ക്വാറിയിൽ നിന്നും നാദാപുരത്തേക്ക് ലോഡുമായി പോവുകയായിരുന്ന ലോറി കൊളവല്ലൂരിൽ കുഴിയിൽ വീണ് അപകടമുണ്ടായി. കടയോട് ചേർന്ന കുഴിയിലാണ് ലോറിയുടെ പിൻഭാഗം അമർന്നത്. ഏറെ സമയം പണിപ്പെട്ടാണ് ലോറി ഉയർത്താനായത്. അല്പനേരം സ്കൂളുകൾ കൂടി തുറക്കുന്ന സാഹചര്യത്തിൽ പാതയോരങ്ങളിലെ കുഴികൾ ഉയർത്തുന്ന ഭീഷണി ചെറുതല്ല.
Water Authority and telecom companies compete to dig; vehicle accidents are becoming common in the eastern region of Panoor
