പാനൂർ :(www.panoornews.in)പാനൂരിനടുത്ത് മൊകേരിയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. പാനൂർ ടൗണിലെ പത്ര ഏജൻറ് മൂസയുടെ കെ എൽ -58 എ എച്ച് 4983 കൈനറ്റിക്ക് ഗ്രീൻ - ഫ്ലക്സ് സ്കൂട്ടറാണ് കത്തിനശിച്ചത്.



രാവിലെ 9 മണിയോടെ മൊകേരി പുതുമ മുക്കിന് സമീപം വെച്ച് പത്ര വിതരണം നടത്തുന്നതിനിടെയാണ് സ്കൂട്ടർ കത്തിയത്. പുക വന്ന ഉടനെ പെട്ടെന്ന് വണ്ടി നിർത്തി പുറത്തേക്ക് ഇറങ്ങിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. വണ്ടിയുടെ ടയർ ഉൾപ്പെടെ പൂർണ്ണമായും കത്തിനശിച്ചു.
Electric scooter catches fire while running in Panur; newspaper agent barely escapes
