---
title: "കണ്ണൂരിൽ കുളത്തിൽ നീന്താനിറങ്ങിയ കെഎസ്ആർടിസി ഡ്രൈവർ മുങ്ങിമരിച്ചു"
english_title: "KSRTC driver drowns while swimming in a pond in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/289902/ksrtc-driver-drowns-while-swimming-in-a-pond-in-kannur"
published_at: "2025-05-14T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6824132e77c9b_68237af3d94ae_drowned.jpg"
keywords: []
---

# കണ്ണൂരിൽ കുളത്തിൽ നീന്താനിറങ്ങിയ കെഎസ്ആർടിസി ഡ്രൈവർ മുങ്ങിമരിച്ചു

> **Lead Summary:** **കണ്ണൂർ : **ആയനിവയൽ മാക്കുനി കുളത്തിൽ നീന്താനിറങ്ങിയ ആൾ മുങ്ങിമരിച്ചു. പുന്നക്കപ്പാറ മാവിലവീട് ക്ഷേത്രത്തിന് സമീപം എം.കെ. ശ്രീജിത്താണ് മരിച്ചത്.ശ്രീജിത്ത് കെഎസ്ആർടിസി ഡ്രൈവറാണ്.ഇന്നലെ വൈകുന്നേരം 5.30-ഓടെയാണ് സംഭവം.

## Article Content

**കണ്ണൂർ : **ആയനിവയൽ മാക്കുനി കുളത്തിൽ നീന്താനിറങ്ങിയ ആൾ മുങ്ങിമരിച്ചു. പുന്നക്കപ്പാറ മാവിലവീട് ക്ഷേത്രത്തിന് സമീപം എം.കെ. ശ്രീജിത്താണ് മരിച്ചത്.ശ്രീജിത്ത് കെഎസ്ആർടിസി ഡ്രൈവറാണ്.ഇന്നലെ വൈകുന്നേരം 5.30-ഓടെയാണ് സംഭവം.

ശ്രീജിത്തിനോടൊപ്പം സുഹൃത്തും നീന്താനിറങ്ങിയിരുന്നു. ശ്രീജിത്ത് കുളത്തിൽനിന്ന് കരയ്ക്കെത്താത്തതിനാൽ കുറേസമയം കാത്തു. പിന്നീട് നാട്ടുകാരും കണ്ണൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്ന് ശ്രീജിത്തിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വളപട്ടണം പോലീസെത്തി മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അച്ഛൻ: പരേതനായ ശ്രീധരൻ. അമ്മ: പങ്കജവല്ലി. ഭാര്യ: സൗമ്യശ്രീ (കാസർകോട്). മകൻ: ധനശ്യാം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/289902/ksrtc-driver-drowns-while-swimming-in-a-pond-in-kannur)