കണ്ണിൽ ചോരയില്ലാത്ത നന്ദന്‍കോട് കൂട്ടക്കൊലപാതക കേസ് : പ്രതി കേദല്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

കണ്ണിൽ ചോരയില്ലാത്ത നന്ദന്‍കോട് കൂട്ടക്കൊലപാതക കേസ് : പ്രതി കേദല്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ
May 12, 2025 03:00 PM | By Rajina Sandeep

(www.panoornews.in)നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷാവിധിയില്‍ വാദം നാളെ കേള്‍ക്കും. തുടര്‍ന്ന് വിധി പറയും.

കൊലപാതകം നടന്ന് 8 വര്‍ഷത്തിന് ശേഷമാണ് വിധി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് വിചാരണ ആരംഭിച്ചത്. കേദല്‍ അച്ഛന്‍ രാജാ തങ്കം, അമ്മ ജീന്‍ പന്മ, സഹോദരി കരോളിന്‍, ബന്ധു ലളിത എന്നിവരെയാണ് കൊലപ്പെടുത്തിയത്. തിരുവനന്തപുരത്ത് ഏറ്റവും പ്രധാനപ്പെട്ട മേഖലയായ നന്ദന്‍കോടിലായിരുന്നു സംഭവം ഉണ്ടായത്.

2017 ഏപ്രില്‍ 9 നാണ് കൂട്ടക്കൊലപാതകം പുറത്തറിയുന്നത്. ഏപ്രില്‍ 5, 6 തീയതികളിലായിരുന്നു കൊലപാതകം. വീട്ടിനുള്ളിലിട്ട് തീ കൊളുത്തിയ രീതിയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആസ്ട്രല്‍ പ്രൊജക്ഷന് വേണ്ടിയായിരുന്നു കൊലപാതകം എന്ന കേദലിന്റെ വെളിപ്പെടുത്തല്‍ വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്.

കൊലപാതകം കഴിഞ്ഞയുടനെ ചെന്നൈയിലേക്ക് പോയ കേദലിനെ തിരിച്ച് തിരുവനന്തപുരത്തേക്ക് വന്നപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേദല്‍ മാനസിക പ്രശ്‌നം അനുഭവിക്കുന്ന വ്യക്തിയാണ് എന്നതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പൂജപ്പുര ജയിലിലാണ് കേദല്‍ നിലവില്‍ ഉള്ളത്.

Nandancode massacre case: Court finds accused Kedal guilty, sentencing tomorrow

Next TV

Related Stories
പേര് രാഘവൻ, പിഎമ്മിന്‍റെ ഓഫീസിൽ നിന്നാണ്…”; ഐഎൻഎസ് വിക്രാന്തിന്‍റെ ലൊക്കേഷൻ വിവരം ശേഖരിക്കാൻ ശ്രമിച്ച  കോഴിക്കോട് സ്വദേശി അറസ്റ്റിൽ

May 12, 2025 07:47 PM

പേര് രാഘവൻ, പിഎമ്മിന്‍റെ ഓഫീസിൽ നിന്നാണ്…”; ഐഎൻഎസ് വിക്രാന്തിന്‍റെ ലൊക്കേഷൻ വിവരം ശേഖരിക്കാൻ ശ്രമിച്ച കോഴിക്കോട് സ്വദേശി അറസ്റ്റിൽ

പേര് രാഘവൻ, പിഎമ്മിന്‍റെ ഓഫീസിൽ നിന്നാണ്…”; ഐഎൻഎസ് വിക്രാന്തിന്‍റെ ലൊക്കേഷൻ വിവരം ശേഖരിക്കാൻ ശ്രമിച്ച കോഴിക്കോട് സ്വദേശി അറസ്റ്റിൽ...

Read More >>
വടകരയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

May 12, 2025 05:41 PM

വടകരയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

വടകരയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന്...

Read More >>
മൊകേരി വോളി ; മെഗാഫൈനൽ നാളെ

May 12, 2025 01:29 PM

മൊകേരി വോളി ; മെഗാഫൈനൽ നാളെ

മൊകേരി പ്രവാസി കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ചക്കാലമായി നടന്നു വരുന്ന വോളിബോൾ ടൂർണ്ണമെൻ്റ് നാളെ...

Read More >>
മദ്യലഹരിയിൽ കണ്ണൂർ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ ഓടിച്ച കാർ രണ്ടു വാഹനങ്ങളിലിടിച്ചു ; കേസെടുത്ത് പനമരം പൊലീസ്

May 12, 2025 12:56 PM

മദ്യലഹരിയിൽ കണ്ണൂർ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ ഓടിച്ച കാർ രണ്ടു വാഹനങ്ങളിലിടിച്ചു ; കേസെടുത്ത് പനമരം പൊലീസ്

മദ്യലഹരിയിൽ കണ്ണൂർ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ ഓടിച്ച കാർ രണ്ടു വാഹനങ്ങളിലിടിച്ചു ; കേസെടുത്ത് പനമരം...

Read More >>
മദ്യപിക്കുമ്പോൾ വെള്ളം എടുത്ത് നൽകാത്തതിന് ആറ് വയസുകാരനെ അടിച്ചുകൊന്ന് അച്ഛൻ ; അറസ്റ്റ്

May 12, 2025 11:56 AM

മദ്യപിക്കുമ്പോൾ വെള്ളം എടുത്ത് നൽകാത്തതിന് ആറ് വയസുകാരനെ അടിച്ചുകൊന്ന് അച്ഛൻ ; അറസ്റ്റ്

മദ്യപിക്കുമ്പോൾ വെള്ളം എടുത്ത് നൽകാത്തതിന് ആറ് വയസുകാരനെ അടിച്ചുകൊന്ന് അച്ഛൻ ;...

Read More >>
Top Stories

News Roundup