മൊകേരി :(www.panoornews.in)മൊകേരി പ്രവാസി കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ചക്കാലമായി നടന്നു വരുന്ന വോളിബോൾ ടൂർണ്ണമെൻ്റ് നാളെ സമാപിക്കും. രാത്രി 7 ന് നടക്കുന്ന വനിതാ വോളിഫൈനലിൽ അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരിയും, ആലപ്പുഴ സിസ്റ്റേഴ്‌സും



ഏറ്റുമുട്ടും. തുടർന്ന് നടക്കുന്ന പുരുഷ വോളി മെഗാഫൈനലിൽ ബിപിസിഎല്ലും, ഡിപ്പാർട്ട്മെന്റ് പ്ലെയേർസും ഏറ്റുമുട്ടും.
ഇന്നലെ നടന്ന മത്സരത്തിൽ കെ.പി.മോഹനൻ എം.എൽ.എ മുഖ്യാതിഥിയായി. ഡയാലിസിസ് സെൻറർ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായാണ് പ്രവാസി കൂട്ടായ്മ വോളിബോൾ ടൂർണ്ണമെന്റ്റ് സംഘടിപ്പിച്ചത്.
Mokeri Volley Megafinal tomorrow
