കൊളവല്ലൂർ:(www.panoornews.in) പി.ആർ.എം കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും ഈ വർഷം വിരമിക്കുന്ന ഏഴ് അധ്യാപകർക്ക് സ്റ്റാഫ് കൗൺസിലും പി ടി.എ യും ചേർന്ന് യാത്രയയപ്പ് നൽകി.ഈ വർഷം വിരമിക്കുന്ന എച്ച്.എം ഷജിൽ കുമാർ,ഹയർ സെക്കന്ററി സ്കൂൾ അധ്യാപകരായ പി.കെ പ്രവീൺ, കെ.ടി ജോഷി ജോർജ് , പി.ടി ഷീല, ഷീജ കണിയാറത്ത് ഹൈസ്കൂൾ അധ്യാപകരായ സി. അജീഷ്, സി. ബേബി എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.



കെപി മോഹനൻ എംഎൽഎ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു മൊമന്റോ വിതരണം നടത്തി. പിടിഎ പ്രസിഡണ്ട് സമീർ പറമ്പത്ത് അധ്യക്ഷത വഹിച്ചു .
വാർഡ് മെമ്പർ പി. മഹിജ, എസ്.കെ ചിത്രാംഗദൻ , വത്സരാജ് മണലാട്ട് , മോഹനൻ മാനന്തേരി , കെ.രവീന്ദ്രനാഥ്, ടി.പി വിജയൻ , പി.സുരേഷ് ബാബു, പി.ബിന്ദു എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. രൂപ ടി എം ,ഹെഡ് മാസ്റ്റർ പി പ്രശാന്ത് എന്നിവർ വിരമിക്കുന്ന അധ്യാപകർക്ക് സ്കൂളിന്റെ ഉപഹാരങ്ങൾ നൽകി. വിരമിക്കുന്ന അധ്യാപകർ മറുമൊഴി ഭാഷണം നടത്തി.
Farewell ceremony for retiring teachers at P.R. Memorial Higher Secondary School, Kolavallur
