കുന്നോത്തുപറമ്പ്:(www.panoornews.in) കുന്നോത്തുപറമ്പ് പഞ്ചായത്തി ന്റെ നേതൃത്വത്തിൽ പുത്തൂർ വയലിൽ നടക്കുന്ന കാർഷിക വിപണനമേള കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കെ ലത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എൻ അനിൽകുമാർ, സാദിഖ് പാറാട്, പി മഹിജ, ഫൈസൽ കൂലോത്ത്, കെ റിനീഷ്, കെ പി പ്രഭാകരൻ, ടി പി അബൂബക്കർ,



കെ രാമചന്ദ്രൻ, പുഷ്പൻ കല്ലുവളപ്പ്, കെ മുകുന്ദൻ, മൊയ്തു പത്തായത്തിൽ എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ കെ ആനന്ദ് സ്വാഗതവും, എ കെ ബീന നന്ദിയും പറഞ്ഞു. ഉൽപ്പന്ന വിപണനത്തോടൊപ്പം സെമിനാർ, ജംഷിദ് മഞ്ചേരിയുടെ സംഗീത വിരുന്ന്, ഷിൻറോ ചാലക്കുടിയുടെ നാടൻ പാട്ട്, അഫ്സൽ അക്കുവിന്റെ ഗാനമേള, സജിലി സലീമിന്റെ ഇശൽനൈറ്റ്, കണ്ണൂർ ശരീഫി ൻ്റെ ഗാനമേള എന്നിവ അരങ്ങേറും. 22ന് മേള സമാപിക്കും.
Agricultural marketing fair begins in Kunnothuparamba Panchayat
