(www.panoornews.in)ഏഴുവയസ്സുകാരിയ പേരക്കുട്ടിയെ പീഡിപ്പിച്ച മുത്തച്ഛന് 36 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ആണ് തളിപ്പറമ്പ് സ്വദേശിയായ 77 കാരന് ശിക്ഷ വിധിച്ചത്.



മറ്റു രണ്ട് പേരക്കുട്ടികളെ കൂടി പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇതിൽ ഒരു കേസിൽ കണ്ണൂർ പോക്സോ കോടതി വയോധികന് 20 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. മൂന്നാമത്തെ കേസിൽ കുട്ടി കൂറുമാറി.
2023 മേയ്, ജൂൺ മാസങ്ങളിലാണ് ഏഴു വയസ്സുകാരിയെ വയോധികൻ പീഡിപ്പിച്ചതായി പരാതി ഉയർന്നത്. സ്വന്തം വീട്ടിലായിരുന്നു പീഡനം. തളിപ്പറമ്പ് ഇൻസ്പെക്ടർ ആയിരുന്ന എ.വി.ദിനേശ്, എസ്ഐ പി.യദു കൃഷ്ണൻ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
77-year-old grandfather gets 36 years in prison for raping 7-year-old granddaughter in Kannur
