പാനൂർ :(www.panoornews.in)പാനൂരിൽ യുവതിയോട് ബസിൽ അപമര്യാദയായി പെരുമാറിയ മധ്യവയസ്കൻ പിടിയിൽ. വടക്കുമ്പാട് കൂളിബസാർ സ്വദേശി നൗഷാദാണ് പിടിയിലായത്.



തലശ്ശേരിയിൽ നിന്നും പാനൂരിലേക്ക് വരികയായിരുന്ന ബസ്സിൽ വച്ചാണ് ഇയാൾ യുവതിയോട് അപമര്യാദയായി പെരുമാറിയത്. യുവതി ബഹളം വെച്ചതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ യാത്രക്കാരും, മറ്റുള്ളവരും തടഞ്ഞുവെക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് ഇയാളെ സ്റ്റേഷനിലെത്തിച്ചു. തുടർന്ന് സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തി ഇയാൾക്കെതിരെ കേസെടുത്തു.
Middle-aged man arrested for misbehaving with a young woman during a bus ride in Panoor
