---
title: "സീസൺ ടിക്കറ്റ് പുതുക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ പി.ജി വിദ്യാർഥിനി  ട്രെയിൻ തട്ടി മരിച്ച നിലയിൽ"
english_title: "PG student dies after being hit by train while arriving at railway station to renew season ticket"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/287615/pg-student-dies-after-being-hit-by-train-while-arriving-at-railway-station-to-renew-season-ticket"
published_at: "2025-05-03T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6815c60fbe3e7_68158c6a55944_fghfghg.jpg"
keywords: []
---

# സീസൺ ടിക്കറ്റ് പുതുക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ പി.ജി വിദ്യാർഥിനി  ട്രെയിൻ തട്ടി മരിച്ച നിലയിൽ

> **Lead Summary:** സീസൺ ടിക്കറ്റ് പുതുക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ പി.ജി വിദ്യാർഥിനിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി തൊടിയൂർ ഇടക്കുളങ്ങര കൊച്ചയ്യത്ത് വീട്ടിൽ രാജൻ-സോമിനി ദമ്പതികളുടെ മകൾ അമൃത ആണ് മരിച്ചത്.

## Article Content

സീസൺ ടിക്കറ്റ് പുതുക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ പി.ജി വിദ്യാർഥിനിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി തൊടിയൂർ ഇടക്കുളങ്ങര കൊച്ചയ്യത്ത് വീട്ടിൽ രാജൻ-സോമിനി ദമ്പതികളുടെ മകൾ അമൃത ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയോടെ ജനശതാബ്ദി എക്സ്പ്രസ്​ ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചത്. റെയിൽവേ സ്റ്റേഷനിൽനിന്ന്​ പ്ലാറ്റ്ഫോം ക്രോസ് ചെയ്ത് ഇറങ്ങവേ ട്രെയിൻ വരുന്നത് കണ്ട്​ പേടിച്ച്​ ട്രാക്കിനരികിൽ നിൽക്കുന്നതിനിടയിൽ ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

ശാസ്താംകോട്ട ഡി.ബി കോളജിൽനിന്ന്​ ഡിഗ്രി പരീക്ഷയിൽ 95 ശതമാനം മാർക്ക് നേടി പഠനത്തിൽ ഉന്നതനിലവാരം പുലർത്തിയിരുന്ന അമൃത തിരുവല്ല സെന്‍റ്​ മേരീസ് വിമൻസ് കോളജിൽ ഫുഡ് കൾച്ചറിങ് കോഴ്സിൽ പി.ജിക്ക് പഠിക്കുകയായിരുന്നു. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം സംസ്കരിച്ചു.

കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു. പ്ലസ് ടു വിദ്യാർഥിനിയായ അമിത ഏക സഹോദരിയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/287615/pg-student-dies-after-being-hit-by-train-while-arriving-at-railway-station-to-renew-season-ticket)