---
title: "കണ്ണൂരില്‍ വിവാഹ ദിവസം ഭർത്താവിൻ്റെ വീട്ടിലെ അലമാരയിൽ അഴിച്ചു വച്ച  നവവധുവിന്റെ  സ്വർണാഭരണങ്ങൾ മോഷണം പോയി ; നഷ്ടപ്പെട്ടത് 30 പവൻ, അന്വേഷണം ആരംഭിച്ച് പയ്യന്നൂർ പൊലീസ്"
english_title: "In Kannur, a newlywed's gold ornaments, which she had taken off in a cupboard at her husband's house on her wedding day, were stolen; 30 paise were lost, Payyannur police have started an investigation."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/287622/in-kannur-a-newlyweds-gold-ornaments-which-she-had-taken-off-in-a-cupboard-at-her-husbands-house-on-her-wedding-day-were-stolen-30-paise-were-lost-payyannur-police-have-started-an-investigation"
published_at: "2025-05-03T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6815ca9165676_6815c72f6a6b9_payyannur.jpg"
keywords: []
---

# കണ്ണൂരില്‍ വിവാഹ ദിവസം ഭർത്താവിൻ്റെ വീട്ടിലെ അലമാരയിൽ അഴിച്ചു വച്ച  നവവധുവിന്റെ  സ്വർണാഭരണങ്ങൾ മോഷണം പോയി ; നഷ്ടപ്പെട്ടത് 30 പവൻ, അന്വേഷണം ആരംഭിച്ച് പയ്യന്നൂർ പൊലീസ്

> **Lead Summary:** കണ്ണൂർ :കണ്ണൂരില്‍ നവവധുവിന്റെ സ്വർണാഭരണങ്ങൾ വിവാഹ ദിവസം മോഷണം പോയെന്ന് പരാതി. കണ്ണൂർ കരിവെള്ളൂരിലാണ് സംഭവം. 30 പവൻ സ്വർണം മോഷണം പോയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

കണ്ണൂർ :കണ്ണൂരില്‍ നവവധുവിന്റെ സ്വർണാഭരണങ്ങൾ വിവാഹ ദിവസം മോഷണം പോയെന്ന് പരാതി. കണ്ണൂർ കരിവെള്ളൂരിലാണ് സംഭവം. 30 പവൻ സ്വർണം മോഷണം പോയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ചയായിരുന്നു കരിവെള്ളൂരിലെ അർജുന്റെയും ആർച്ചയുടെയും വിവാഹം. അന്ന് വൈകിട്ട് ആറ് മണിയോടെ ഭർത്താവിന്റെ വീട്ടിലെ അലമാരയിൽ അഴിച്ചുവെച്ച സ്വർണം മോഷണം പോയെന്നാണ് വധുവിന്റെ പരാതി.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് മോഷണ വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ പയ്യന്നൂർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണം നടന്ന വീട്ടില്‍ ഡോഗ് സ്ക്വാഡിനെ അടക്കമെത്തിച്ച് പൊലീസ് പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/287622/in-kannur-a-newlyweds-gold-ornaments-which-she-had-taken-off-in-a-cupboard-at-her-husbands-house-on-her-wedding-day-were-stolen-30-paise-were-lost-payyannur-police-have-started-an-investigation)