ചൊക്ലി വി.പി ഓറിയൻ്റൽ ഹൈസ്കൂൾ മെഗാ അലൂമ്നി മീറ്റ് ശ്രദ്ധേയമായി

ചൊക്ലി വി.പി ഓറിയൻ്റൽ ഹൈസ്കൂൾ  മെഗാ അലൂമ്നി മീറ്റ്  ശ്രദ്ധേയമായി
Apr 26, 2025 09:57 PM | By Rajina Sandeep

ചൊക്ലി:(www.panoornews.in)ചൊക്ലി വി പി.ഓറിയൻ്റൽ ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന മെഗാ അലൂമ്നി മീറ്റ് ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ രമ്യ ഉദ്ഘാടനം ചെയ്തു.

1957 മുതൽ 2010 വരെയുള്ള പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്. ചടങ്ങിൽ കുഞ്ഞിമൊയ്തുമാസ്റ്റർ അധ്യക്ഷത വഹിച്ചു പാനൂർ നഗരസഭ ചെയർമാൻ കെ പി ഹാഷിം മുഖ്യാതിഥിയായി പങ്കെടുത്തു.

പാനൂർ നഗരസഭ മുൻ ചെയർമാൻ വി നാസർ, കൗൺസിലർ എം രത്നാകരൻ, മുൻ ഡിഡിഇ ദിനേശൻ മഠത്തിൽ, പഞ്ചായത്ത് മെമ്പർ കെ പ്രദീപൻ, കെ. പി ഷമീമ , ഒ പി അബ്ദുറഹിമാൻ, ടി.അശോകൻ, എൻ എ കരീം എന്നിവർ സംസാരിച്ചു.

വിവിധ കലാപരിപാടികൾ നടന്നു.

ഇന്ന് രാവിലെ 10 മണിക്ക് ഗുരുവന്ദനം പരിപാടിയിൽ അധ്യാപകരെ ആദരിക്കും. കെ പി മോഹനൻ എം എൽ എ ആദര സമ്മേളനം ഉദ്ഘാടനം ചെയ്യും. കരോക്കെ, ഭരതനാട്യം, ഒപ്പന , കൈ കൊട്ടി കളി , തിരുവാതിര, ഗാനമേള എന്നിവ നടക്കും.

സംഗമത്തിനെ ഭാഗമായി ഇഫ്ത്താർ സ്നേഹ സംഗമം, കുക്കറി ഷോ, മെഹന്തി ഫെസ്റ്റ്, ലഹരി വിരുദ്ധ റാലി എന്നിവ നടന്നിരുന്നു.

Chokli V.P Oriental High School Mega Alumni Meet was a memorable event

Next TV

Related Stories
ഇൻസ്റ്റഗ്രാം പ്രണയം ;  അടൂരിൽ നിന്ന് കാസർകോട്ടേക്ക്  ഒറ്റക്ക് യാത്രചെയ്‌ത 13കാരി പിടിയിൽ

Apr 26, 2025 10:12 PM

ഇൻസ്റ്റഗ്രാം പ്രണയം ; അടൂരിൽ നിന്ന് കാസർകോട്ടേക്ക് ഒറ്റക്ക് യാത്രചെയ്‌ത 13കാരി പിടിയിൽ

അടൂരിൽ നിന്ന് കാസർകോട്ടേക്ക് ഒറ്റക്ക് യാത്രചെയ്‌ത 13കാരി...

Read More >>
ധർമ്മടം മേലൂരിൽ  മണലൂറ്റ് സ്ഥലത്ത് സംഘർഷം ;  ഖനനം തടയാനെത്തിയവരെ പോലീസ് തടഞ്ഞു

Apr 26, 2025 08:43 PM

ധർമ്മടം മേലൂരിൽ മണലൂറ്റ് സ്ഥലത്ത് സംഘർഷം ; ഖനനം തടയാനെത്തിയവരെ പോലീസ് തടഞ്ഞു

ധർമ്മടം മേലൂരിൽ മണലൂറ്റ് സ്ഥലത്ത് സംഘർഷം ; ഖനനം തടയാനെത്തിയവരെ പോലീസ്...

Read More >>
ആശങ്കയൊഴിഞ്ഞു ; ഇരിട്ടിയിൽ  ചത്തത് കാട്ടുപൂച്ചയെന്ന് സ്ഥിരീകരണം

Apr 26, 2025 08:35 PM

ആശങ്കയൊഴിഞ്ഞു ; ഇരിട്ടിയിൽ ചത്തത് കാട്ടുപൂച്ചയെന്ന് സ്ഥിരീകരണം

ഇരിട്ടിയിൽ ചത്തത് കാട്ടുപൂച്ചയെന്ന്...

Read More >>
 മട്ടന്നൂരിൽ  വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

Apr 26, 2025 06:48 PM

മട്ടന്നൂരിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

മട്ടന്നൂരിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ...

Read More >>
തലശേരിയിൽ നിർത്തിയിട്ട ലോറിയിൽ നിന്നും 14 ലക്ഷത്തോളം രൂപ കവർന്ന കേസിൽ ട്വിസ്റ്റ് ; ലോറി ക്ലീനർ ഉൾപ്പടെ രണ്ടു പേർ അറസ്റ്റിൽ

Apr 26, 2025 06:14 PM

തലശേരിയിൽ നിർത്തിയിട്ട ലോറിയിൽ നിന്നും 14 ലക്ഷത്തോളം രൂപ കവർന്ന കേസിൽ ട്വിസ്റ്റ് ; ലോറി ക്ലീനർ ഉൾപ്പടെ രണ്ടു പേർ അറസ്റ്റിൽ

തലശേരിയിൽ നിർത്തിയിട്ട ലോറിയിൽ നിന്നും 14 ലക്ഷത്തോളം രൂപ കവർന്ന കേസിൽ ട്വിസ്റ്റ് ; ലോറി ക്ലീനർ ഉൾപ്പടെ രണ്ടു പേർ...

Read More >>
Top Stories

News Roundup