(www.panoornews.in)ധർമ്മടം പഞ്ചായത്തിലെ മേലുർ മണലൂറ്റ് സ്ഥലത്ത് സംഘർ ഷാവസ്ഥ. മണൽ ഖനനം തടയാൻ എത്തിയ നേതാക്കൾ ഉൾപ്പെടെയുള്ളവരെ പോലീസ് തടഞ്ഞു. ടൂറിസത്തിന്റെ മറവിൽ മേലൂർ കടവിൽ നിന്നും പാരിസ്ഥിതിദോഷം വരുത്തുന്ന തരത്തിൽ മണലൂറ്റൽ നടത്തുന്നതായി സി.പി.എം. ഒഴികെയുള്ള പാർട്ടി പ്രവർത്തകരും നാട്ടുകാരും ആരോപിക്കുന്നത്.



മമ്പറം പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് മണൽ ഊറ്റൽ തടഞ്ഞത്. കോൺഗ്രസ്സ് നേതാക്കളായ കുന്നുമ്മൽ ചന്ദ്രൻ, പി.ടി. സനൽകുമാർ തുടങ്ങിയവരുടെ
നേതൃത്വത്തിലാണ് മണൽ ഖനനം തടഞ്ഞത്. നേതാക്കളെ പോലീസ് ബലം പ്രയോഗിച്ച് പിടിച്ച് മാറ്റിയതാണ് സംഘർഷാവസ്ഥക്ക് കാരണമായത്. ധർമ്മടം പഞ്ചായത്തിന്റെ അനുമതിയോടെയാണ് മണൽ ഖനനം നടത്തുന്നത്.
Clashes at sand mining site in Dharmadam Melur; Police stop those who came to stop mining
