---
title: "പാനൂരിൽ പാർട്ടിപ്പതാകകൾ നശിപ്പിക്കപ്പെടുന്നതേ ചൊല്ലി   സി പി എം - കോൺഗ്രസ് സംഘർഷം ;  വീണ്ടുവിചാരവുമായി സിപിഎമ്മും, ബിജെപിയും"
english_title: "CPM-Congress clash over party flags being destroyed in Panur; CPM and BJP rethink"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/284104/cpm-congress-clash-over-party-flags-being-destroyed-in-panur-cpm-and-bjp-rethink"
published_at: "2025-04-17T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68012c42e4129_Untitled-3_copy.jpg"
keywords: []
---

# പാനൂരിൽ പാർട്ടിപ്പതാകകൾ നശിപ്പിക്കപ്പെടുന്നതേ ചൊല്ലി   സി പി എം - കോൺഗ്രസ് സംഘർഷം ;  വീണ്ടുവിചാരവുമായി സിപിഎമ്മും, ബിജെപിയും

> **Lead Summary:** പാർട്ടിപ്പതാകകൾ രാത്രിയിൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് കണ്ണം വെള്ളിയിൽ സിപിഎം - കോൺഗ്രസ് സംഘർഷം. ആർഎസ്എസ് നിയന്ത്രണത്തി ലുള്ള ക്ഷേത്രത്തിന്റെ ബോർഡും, കണ്ണംവെള്ളി എകെജി മന്ദിരം ഫ്രൻഡ്‌സ് വായനശാലയുടെ സമീപത്തെ സിപിഎം കൊടികളും നശിപ്പിച്ചത് കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.

## Article Content

പാർട്ടിപ്പതാകകൾ രാത്രിയിൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് കണ്ണം വെള്ളിയിൽ സിപിഎം - കോൺഗ്രസ് സംഘർഷം. ആർഎസ്എസ് നിയന്ത്രണത്തി ലുള്ള ക്ഷേത്രത്തിന്റെ ബോർഡും, കണ്ണംവെള്ളി എകെജി മന്ദിരം ഫ്രൻഡ്‌സ് വായനശാലയുടെ സമീപത്തെ സിപിഎം കൊടികളും നശിപ്പിച്ചത് കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ കണ്ണംവെള്ളിയിൽ പ്രകടനവും പൊതു യോഗവും നടത്തി. സിപിഎം ഏരിയ കമ്മിറ്റി അംഗം കിരൺ

കരുണാകരൻ ഉദ്ഘാടനം ചെയ്തു. വന്ദന രാജൻ അധ്യ ക്ഷത വഹിച്ചു.

നാട്ടിൽ ആർഎസ്എസ് - സിപിഎം സംഘർഷം ഉണ്ടാക്കാൻ കോൺഗ്രസ് ആസൂത്രിത ശ്രമം നടത്തിയെന്നാണ് സിപിഎം ആരോപണം. ഐഎൻടിയുസി നേതാവ് തയ്യുള്ളതിൽ ഷിജുകുമാറിന്റെ നേതൃത്വത്തിലാണ് കൊടിയും ബോർഡും നശിപ്പിച്ച തെന്നാണ് സിപിഎം പരാതി. സിസിടിവി പരിശോധനയിൽ സംഭവത്തിന്റെ വ്യക്തത വരുത്താൻ കഴിഞ്ഞെന്ന് പറയുന്നു. ചൊക്ലി പൊലീസിൽ പരാതി നൽകി.

അതേ സമയം ക്ഷേത്ര ബോർഡ് നശിപ്പിച്ചതുമായി കോൺഗസിനു ബന്ധമില്ലെന്നും മറിച്ചുള്ള ആരോപണം കള്ളമാണെന്നും ഡിസിസി സെക്രട്ടറി സന്തോഷ് കണ്ണംവള്ളി പറഞ്ഞു.

രാത്രിയിൽ കോൺഗ്രസ് കൊടി നശിപ്പിച്ചിതിനെ തുടർന്ന് സിപിഎം കൊടി കോൺഗ്രസ് പ്രവർത്തകർ നീക്കം ചെയ്‌തിട്ടു ണ്ട്. പ്രശ്നത്തിനു തുടക്കക്കാർ സിപിഎമ്മാണെന്ന് സന്തോഷ് പറഞ്ഞു. സന്തോഷിന്റെ സഹോദരനാണ് ആരോപണ വിധേയനായ ഐഎൻടിയുസി കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് ഷിജുകുമാർ. ചൊക്ലി പൊലീസ് കേസ് അന്വേഷിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/284104/cpm-congress-clash-over-party-flags-being-destroyed-in-panur-cpm-and-bjp-rethink)