ചമ്പാട്:(www.panoornews.in) ചമ്പാട് അരയാക്കൂലിൽ കനത്ത കാറ്റിനെ തുടർന്ന് ഇലക്ട്രിക്ക് ലൈനിൽ പൊട്ടിവീണ കൂറ്റൻ മരക്കൊമ്പ് നാട്ടുകാർ മുറിച്ച് നീക്കിയത് അതി സാഹസികമായി. പരിചയസമ്പന്നരില്ലെന്നതും സാങ്കേതികത്വവും പറഞ്ഞ് ഫയർഫോഴ്സ് മാറി നിന്നപ്പോഴാണ് റോഡിന് കുറുകെ ഇലക്ട്രിക്ക് ലൈനിൽ പതിച്ച കൂറ്റൻ മരം ബിജെപി കതിരൂർ മണ്ഡലം പ്രസിഡൻ്റ് ഒടക്കാത്ത് സന്തോഷിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ തന്നെ മുറിച്ച് നീക്കിയത്.



ചൊവ്വാഴ്ച വൈകീട്ട് 5 മണിയോടെ വീശിയടിച്ച കാറ്റിനെ തുടർന്നാണ് കിഴക്കെ ചമ്പാട് ഋഷിക്കരയിൽ റോഡിന് കുറുകെ ഇലക്ട്രിക്ക് ലൈനിൽ കൂറ്റൻ മരം പൊട്ടിവീണത്. റോഡിന് കുറുകെ അപകടാവസ്ഥയിൽ നിന്ന മരം മുറിച്ച് നീക്കാൻ പാനൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയെങ്കിലും സാധിച്ചില്ല. സാങ്കേതികത്വവും, പരിചയസമ്പന്നരില്ലെന്നതുമായിയിരുന്നു ഫയർഫോഴ്സിൻ്റെ പ്രശ്നം. നാട്ടുകാരായ പയറ്റാട്ടിൽ രഹേഷ്, കെ.ടി വിനീഷ്, പി.പി വിനീഷ് എന്നിവരും നേതൃത്വം നൽകി. ടിപ്പർ ലോറിക്ക് മുകളിൽ അതി സാഹസികമായി കയറി മരം മുറിച്ച് മാറ്റുകയായിരുന്നു. തുടർന്നാണ് പ്രദേശത്ത് വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനായത്.
Locals bravely cut down a huge tree that had fallen on an electric line across the road in Arayakuol, Chambad.
