പരിയാരം: വയോധികനെ മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.



ഉളിക്കല്‍ വട്യാംതോട് പുറവയല്‍ വായന്നൂരിലെ കൂനമ്മാക്കല്‍ വീട്ടില്‍ കെ.ജെ.കുര്യന്‍(71)ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക്‌ശേഷം 2.30 ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപത്തെ മദര്‍ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത കുര്യനെ രാത്രി 9.50 നാണ് മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
ഉടന്‍ തന്നെ കെട്ടറുത്ത് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
Elderly man found hanging in lodge
