Apr 8, 2025 06:51 PM

ചമ്പാട്:(www.panoornews.in)   ഇന്ന്  വൈകീട്ടോടെ വീശിയടിച്ച കാറ്റ് ചമ്പാട് മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കി. താഴെ ചമ്പാട് യു.പി നഗറിൽ തെങ്ങുകൾ തലങ്ങും വിലങ്ങും കടപുഴകി വീണു.

ഇതേ തുടർന്ന് വാഹനഗതാഗത മുൾപ്പടെ സ്തംഭിച്ചു. ഈ ഭാഗത്ത് മരങ്ങൾ പൊട്ടിവീണും മറ്റും വീടുകൾക്കും കേടുപാടുകളുണ്ടായി. അരയാക്കൂലിലും കാറ്റ് നാശം വിതച്ചു.

പന്ന്യന്നൂർ രാമചന്ദ്രൻ്റെ വീടിൻ്റെ മുകൾഭാഗത്തെ ഞാലിയും, ഓടുകളും തെങ്ങ് വീണ് തകർന്നു. തൂണേരി പ്രകാശ് ബാബുവിൻ്റെ വീടിനും തെങ്ങ് വീണ് കേടുപാടുകളുണ്ടായി. കുറിച്ചിക്കരയിലെ മൻമഥൻ്റെ വീടിന് മുകളിലും മരം വീണ് നാശനഷ്ടമുണ്ടായി.

Cyclone hits Champad ; widespread destruction, trees fall in Arayakulam, houses damaged

Next TV

Top Stories










News Roundup