പന്ന്യന്നൂർ:(www.panoornews.in) പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലൈഫ് ആൻ്റ് കെയറിൻ്റെ നേതൃത്വത്തിൽ ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി പ്രാദേശിക ചെസ് ടൂർണമെൻ്റ് നടത്തി. പന്ന്യന്നൂർ അരയാക്കൂൽ യുപി സ്കൂളിൽ നടന്ന ടൂർണമെൻ്റിൽ 40 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.



പാനൂർ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ എ.ശൈലജ ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി സുരേന്ദ്രൻ, പി.സുഗുണേഷ് ബാബു, കെ.സനൽ, പിടികെ പ്രേമൻ എന്നിവർ സംസാരിച്ചു. കെ.പി അച്ചുതൻ സ്വാഗതവും കെ.കെ സതീഷ് നന്ദിയും പറഞ്ഞു.
Life is not addiction, life is addiction; Life & Care organizes chess tournament in Panniyannur
