ചമ്പാട്:(www.panoornews.in) ചമ്പാട് പുഞ്ചക്കര കേരള കളരിയിൽ അവധിക്കാല പരിശീലനത്തിന് തുടക്കമായി. കൂടത്തിൽ വത്സൻ ഗുരുക്കളുടെ ശിക്ഷണത്തിലാണ് കളരി പരിശീലനം.



ജീവിത ശൈലി രോഗങ്ങൾ വർധിച്ചു വരുന്ന കാലത്താണ് വിദ്യാർത്ഥികൾക്കായി കളരി പരിശീലനമാരംഭിച്ചത്. മനസിനെയും ശരീരത്തെയും ഒരു പോലെ നിയന്ത്രണത്തിൽ കൊണ്ടുവരുന്ന ആയോധന കലയാണ് കളരി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.കെ പവിത്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വാർഡംഗം സി. രൂപ അധ്യക്ഷയായി. കേരള ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി.വി ലവ് ലിൻ മുഖ്യ പ്രഭാഷണം നടത്തി.വാർഡംഗം കെ.കെ മോഹൻ കുമാർ, താത്ത്യത്ത് ബാലൻ എന്നിവർ സംസാരിച്ചു. കളരി കമ്മിറ്റി പ്രസിഡണ്ട് കണ്ണോത്ത് ശശി സ്വാഗതവും, കളരി പരിശീലകൻ വത്സൻ കൂടത്തിൽ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കളരിയഭ്യാസ പ്രദർശനവും നടന്നു.
Chambad vacation painting training has begun.
