പാനൂർ :(www.panoornews.in)കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനകളിൽ മദ്യം കടത്തുകയായിരുന്ന നാലുപേരെ പിടികൂടി.



അഴീക്കോട് നോർത്തിലെ ടി. സുരേശൻ (55), അഴീക്കോട് സൗത്തിലെ വി.കെ ശ്രീജിത്ത് (46) എന്നിവരെ കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വി.പി ഉണ്ണികൃഷ്‌ണൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു. പാറക്കണ്ടി, കണ്ണൂർ ടൗൺ ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ പാറക്കണ്ടിയിൽ വെച്ചാണ് ഇരുവരെയും പിടികൂടിയത്. ഇരുവരിൽ നിന്നുമായി എട്ട് ലിറ്റർ മദ്യം കണ്ടെടുത്തു.
ഗ്രേഡ് അസി. ഇൻസ്പെക്‌ടർ കെ. ഷജിത്ത്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഇ. സുജിത്ത്, സിവിൽ ഓഫീസർമാരായ പി.വി ഗണേഷ്ബാബു, ഒ.വി ഷിബു എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
വളയത്തെ കേളോത്ത് വീട്ടിൽ അനീശൻ (44), വടക്കേപൊയിലൂർ കുരുടൻ കാവിന് സമീപത്തെ മിനീഷ് (42) എന്നിവരെ കൂത്തുപറമ്പ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജിജിൽകുമാറിൻ്റെ നേത്യത്വ ത്തിൽ അറസ്റ്റ് ചെയ്‌തു. ഇരുവരുടെയും പക്കൽ നിന്നായി എട്ട് ലിറ്റർ മദ്യം പിടിച്ചെടുത്തു. കൂത്തുപറമ്പ നരവൂർ പഴയനിരത്ത് റോഡ്, കെ.എസ് ഇ.ബി ഓഫീസ് പരിസരങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഗ്രേഡ് അസി ഇൻസ്പെക്‌ടർ അബ്‌ദുൽ ബഷീർ, സിവിൽ ഓഫീസർ പ്രീനിൽകുമാർ, എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു
Liquor smuggling; Four people, including natives of Poilur and Valayam, arrested in various places
