(www.panoornews.in)ദീഗ് ജില്ലയിലെ വീട്ടിൽ തിളച്ചുമറിയുന്ന പാൽ പാത്രത്തിലേക്ക് അബദ്ധത്തിൽ വീണ മൂന്ന് വയസ്സുകാരി മരണത്തിന് കീഴടങ്ങി. ഗുരുതരമായ പൊള്ളലേറ്റ് ജയ്പൂരിൽ ചികിത്സയിലായിരുന്ന സരിക എന്ന പെൺകുഞ്ഞ് ബുധനാഴ്ച രാത്രിയോടെ മരിച്ചു.



ചൊവ്വാഴ്ച വൈകുന്നേരത്തോടെ പൂച്ചയെ കണ്ട കുട്ടി ഭയന്ന് ഓടുന്നതിനിടയിൽ ആണ് സംഭവം. അബദ്ധത്തിൽ സ്റ്റൗവിലെ തിളച്ച പാൽ പാത്രത്തിൽ വീഴുകയായിരുന്നുവെന്ന് മുത്തച്ഛൻ ഹരിനാരായണൻ പറഞ്ഞു.
നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
‘ചെറിയ അശ്രദ്ധക്ക് വലിയ വിലയൊടുക്കേണ്ടിവരും. അതാണ് എന്റെ മകളുടെ കാര്യത്തിൽ സംഭവിച്ചത്. എല്ലാ കുടുംബങ്ങളും കുട്ടികളെ ശ്രദ്ധയോടെ പരിപാലിക്കണ’മെന്ന് സരികയുടെ പിതാവ് പറഞ്ഞു.
Three-year-old girl dies after falling into boiling milk
