---
title: "ട്രെയിൻ തട്ടി മരിച്ച  പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദിന് കണ്ണീരോടെ വിട ; പാനൂർ പൊലീസ് സ്റ്റേഷനിൽ നടന്ന  പൊതുദർശനത്തിൽ അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ"
english_title: "Tearful farewell to police officer Muhammad, who died after being hit by a train; Many people paid their last respects at the public viewing held at Panur Police Station"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/279903/tearful-farewell-to-police-officer-muhammad-who-died-after-being-hit-by-a-train-many-people-paid-their-last-respects-at-the-public-viewing-held-at-panur-police-station"
published_at: "2025-03-29T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e7f32aa6b24_Untitled-1_copy.jpg"
keywords: []
---

# ട്രെയിൻ തട്ടി മരിച്ച  പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദിന് കണ്ണീരോടെ വിട ; പാനൂർ പൊലീസ് സ്റ്റേഷനിൽ നടന്ന  പൊതുദർശനത്തിൽ അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

> **Lead Summary:** പാനൂർ: തലശേരിയിൽ ട്രെയിൻ തട്ടി മരിച്ച പാനൂർ സ്റ്റേഷനിലെ സീനിയർ പൊലീസ് ഉദ്യോഗസ്ഥൻ കണ്ണവത്തെ മുഹമ്മദിന് കണ്ണീരിൽ കുതിർന്ന വിട. പാനൂർ സ്‌റ്റേഷനിൽ പൊതുദർശനത്തിൽ വച്ച മൃതദേഹത്തിൽ നിരവധിയാളുകൾ അന്തിമോപചാരമർപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് മുഹമ്മദിനെ തലശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

പാനൂർ: തലശേരിയിൽ ട്രെയിൻ തട്ടി മരിച്ച പാനൂർ സ്റ്റേഷനിലെ സീനിയർ പൊലീസ് ഉദ്യോഗസ്ഥൻ കണ്ണവത്തെ മുഹമ്മദിന് കണ്ണീരിൽ കുതിർന്ന വിട. പാനൂർ സ്‌റ്റേഷനിൽ പൊതുദർശനത്തിൽ വച്ച മൃതദേഹത്തിൽ നിരവധിയാളുകൾ അന്തിമോപചാരമർപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് മുഹമ്മദിനെ തലശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് തലശേരി റെയിൽവെ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തുന്നത്. വന്ദേ ഭാരത് ട്രെയിൻ കടന്ന് പോയതിന് ശേഷമാണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം മൃതദേഹം ചിന്നിച്ചിതറിയിരുന്നു. തുടർന്ന് റെയിൽവെ പൊലീസ് ഇൻസ്പെക്ടർ മനോജ് കുമാറും സംഘവും നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് പാനൂർ പൊലീസ് കൺട്രോൾ റൂമിലെ സീനിയർ സി.പി.ഒ മുഹമ്മദാണെന്ന് തിരിച്ചറിയുന്നത്. കഴിഞ്ഞ ദിവസം വരെ ഒന്നിച്ചുണ്ടായ സഹപ്രവർത്തകൻ്റെ ആകസ്മിക മരണത്തിൽ പാനൂർ സ്റ്റേഷനിലെ പൊലീസുകാരും ഞെട്ടി.

കണ്ണൂർ എയർ പോർട്ടിൽ എമിഗ്രേഷൻ ഓഫീസറായിരുന്നു. രണ്ട് വർഷം മുമ്പാണ് പാനൂർ സ്റ്റേഷനിൽ ജോലിക്കെത്തിയത്.

ഉച്ചയ്ക്ക് 3 മണിയോടെ പാനൂർ പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അഡീഷനൽ എസ്.പി - കെ.വി വേണുഗോപാൽ,കൂത്ത്പറമ്പ് എ.സി.പി കുട്ടി കൃഷ്ണൻ, എയർ പോർട്ട് എസ്ഐമാരായ ഗണേഷൻ,ബിജു,പാനൂർ പോലിസ്റ്റേഷനിലെ എസ് ഐമാരായ സുബാഷ്ബാബു,ജയേഷ്,ആസിഫ് ,

മറ്റ് പോലീസ് ഉദ്യോഗസ്ഥർ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ, ജില്ലാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രതിനിധികൾ കേരള പോലീസ് അസോസിയേഷൻ പ്രതിനിധികൾ കണ്ണവം,പാനൂർ,കൊളവല്ലൂർ,കൂത്ത്പറമ്പ്,ചൊക്ലി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി.എ.ശൈലജ, പാനൂർ മുൻസിപ്പൽ ചെയർമാൻ കെ.പി.ഹാഷിം,മൊകേരിഗ്രാമപഞ്ചായത്ത് പ്രസി:പി.വൽസൻ,കൗൺസിലർമാരായ,പി.കെ പ്രവീൺ, കെ.കെ സുധീർകുമാർ പ്രീത അശോകൻ,വിവിധ രാഷ്ട്രീയ കക്ഷികളായ കെ.ഇ കുഞ്ഞബ്ദുള്ള, പി.കെ ഷാഹുൽഹമീദ് തുടങ്ങി നിരവധിപേർ അന്ത്യോപചാരം അർപ്പിച്ചു.

കണ്ണവം 17 ആം മൈലിലെ പരേതരായ നാരങ്ങോളി മൂസ - ആയിഷ ദമ്പതികളുടെ മകനാണ് മുഹമ്മദ്. നുസൈബയാണ് ഭാര്യ. ഷഫിൻ, നൈറ എന്നിവർ മക്കളാണ്.

മൃതദേഹം വെളുമ്പത്ത് പള്ളിയിൽ കബറടക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/279903/tearful-farewell-to-police-officer-muhammad-who-died-after-being-hit-by-a-train-many-people-paid-their-last-respects-at-the-public-viewing-held-at-panur-police-station)