---
title: "കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ ലീഡർഷിപ്പ് മീറ്റും, ഇഫ്താർ   സംഗമവും സംഘടിപ്പിച്ചു"
english_title: "KSU Mattanur organized a block leadership meet and an Iftar gathering."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/279876/ksu-mattanur-organized-a-block-leadership-meet-and-an-iftar-gathering"
published_at: "2025-03-29T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e7c56e7610d_Untitled-8_copy.jpg"
keywords: []
---

# കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ ലീഡർഷിപ്പ് മീറ്റും, ഇഫ്താർ   സംഗമവും സംഘടിപ്പിച്ചു

> **Lead Summary:**  കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക്‌ ലീഡർഷിപ്പ് മീറ്റും, ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. കൂടാളി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കെ.എസ്.യു സംസ്ഥാന ജന. സെക്രട്ടറി അർജുൻ കറ്റയാട്ട് ഉദ്ഘാടനം ചെയ്തു.

## Article Content

 കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക്‌ ലീഡർഷിപ്പ് മീറ്റും, ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. കൂടാളി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കെ.എസ്.യു സംസ്ഥാന ജന. സെക്രട്ടറി അർജുൻ കറ്റയാട്ട് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പൊറോറ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ്‌ സുരേഷ് മാവില, യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക്‌

പ്രസിഡന്റ്‌ ജിതിൻ കൊളപ്പ, ജില്ലാ വൈസ് പ്രസിഡന്റ്‌ രാഗേഷ് ബാലൻ, ജില്ലാ ജന.സെക്രട്ടറി മാരായ റയീസ് തില്ലങ്കേരി, ആലേഖ് കാടാച്ചിറ, അഭിജിത്ത് മടത്തിക്കുളം, സി.അജിത്ത് കുമാർ, അഷ്‌റഫ്‌ എളമ്പാറ, ശ്രീനേഷ് മാവില, സുഹൈൽ നെല്ലൂന്നി, അഞ്ജന ഇ.കെ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/279876/ksu-mattanur-organized-a-block-leadership-meet-and-an-iftar-gathering)