മെസിയുടെ അര്‍ജന്‍റീന കേരളത്തിലെത്തും ; മത്സരം ഒക്ടോബറില്‍ കൊച്ചിയിൽ

മെസിയുടെ അര്‍ജന്‍റീന കേരളത്തിലെത്തും ; മത്സരം ഒക്ടോബറില്‍ കൊച്ചിയിൽ
Mar 26, 2025 06:40 PM | By Rajina Sandeep

(www.panoornews.in)നായകന്‍ ലിയോണല്‍ മെസി നയിക്കുന്ന അര്‍ജന്‍റീന ഫുട്ബോള്‍ ടീം ഒക്ടോബറില്‍ കേരളത്തിലെത്തും. പ്രദര്‍ശന ഫുട്ബോള്‍ മത്സരത്തില്‍ കളിക്കാനായാണ് അര്‍ജന്‍റീന ദേശീയ ഫുട്ബോള്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തുന്നത്. ഒക്ടോബറില്‍ കൊച്ചിയിലായിരിക്കും മത്സരമെന്ന് പ്രധാന സ്പോണ്‍സര്‍മാരായ എച്ച് എസ് ബി സി അറിയിച്ചു.


2011ലാണ് ഇതിന് മുമ്പ് അര്‍ജന്‍റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡ‍ിയത്തിൽ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അര്‍ജന്‍റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ അര്‍ജന്‍റീനയുടെ എതിരാളികള്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വിദേശ ടീമിനെ തന്നെ എതിരാളികളാക്കാനാണ് ആലോചിക്കുന്നത്.


2022ൽ ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്‍റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു. പിന്നാലെ കേരള സര്‍ക്കാര്‍ അര്‍ജന്‍റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുകയും അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു. അര്‍ജന്‍റീന കേരളത്തില്‍ കളിക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും സൂപ്പര്‍ താരങ്ങളടങ്ങിയ ടീമിനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ഭീമമായ ചെലവായിരുന്നു സര്‍ക്കാരിന് മുന്നിലെ വലിയ വെല്ലുവിളി.


ഒടുവില്‍ എച്ച് എസ് ബി സി പ്രധാന സ്പോണ്‍സര്‍മാരായി എത്തിയതോടെ അര്‍ജന്‍റീന ടീമിനെ കേരളത്തില്‍ കളിപ്പിക്കുമെന്ന കായിക മന്ത്രി വി അബ്ദുറഹിമാന്‍റെ വാക്കുകള്‍ കൂടിയാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.


ഇന്ന് നടന്ന ലാറ്റിനമേരിക്കൻ ഗ്രൂപ്പ് ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന 2026ലെ ഫുട്ബോള്‍ ലോകകപ്പിന് യോ​ഗ്യത ഉറപ്പാക്കിയിരുന്നു. ഒന്നിനെതിരെ നാല് ​ഗോളുകൾക്കായിരുന്നു അർജന്‍റീനയുടെ വിജയം. സൂപ്പർ താരം ലിയോണൽ മെസി ഇല്ലാതെ ഇറങ്ങിയിട്ടും സർവാധിപത്യം പുലർത്തിയാണ് അർജന്റീന ജയിച്ചു കയറിയത്.

Messi's Argentina will arrive in Kerala; match to be held in Kochi in October

Next TV

Related Stories
കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ ലീഡർഷിപ്പ് മീറ്റും, ഇഫ്താർ   സംഗമവും സംഘടിപ്പിച്ചു

Mar 29, 2025 03:33 PM

കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ ലീഡർഷിപ്പ് മീറ്റും, ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ ലീഡർഷിപ്പ് മീറ്റും, ഇഫ്താർ സംഗമവും...

Read More >>
ധനമന്ത്രിയിൽ നിന്നും ഉറപ്പ് ; സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് അങ്കണവാടി ജീവനക്കാർ

Mar 29, 2025 03:07 PM

ധനമന്ത്രിയിൽ നിന്നും ഉറപ്പ് ; സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് അങ്കണവാടി ജീവനക്കാർ

സെക്രട്ടറിയേറ്റിന് മുന്നിൽ അങ്കണവാടി ജീവനക്കാർ നടത്തി വന്നിരുന്ന അനിശ്ചിതകാല സമരം അവസാനിച്ചു....

Read More >>
എടിഎം പണമിടപാടുകൾക്കിനി ചെലവേറും! മാറ്റങ്ങൾ ഇങ്ങനെ…

Mar 29, 2025 03:02 PM

എടിഎം പണമിടപാടുകൾക്കിനി ചെലവേറും! മാറ്റങ്ങൾ ഇങ്ങനെ…

എടിഎം പണമിടപാടുകൾക്കിനി ചെലവേറും! മാറ്റങ്ങൾ...

Read More >>
വടകരയിൽ  ഓടികൊണ്ടിരിക്കെ ഇലക്ട്രിക് ബൈക്കിന് തീപ്പിടിച്ചു കത്തി നശിച്ചു

Mar 29, 2025 01:40 PM

വടകരയിൽ ഓടികൊണ്ടിരിക്കെ ഇലക്ട്രിക് ബൈക്കിന് തീപ്പിടിച്ചു കത്തി നശിച്ചു

വടകരയിൽ ഓടികൊണ്ടിരിക്കെ ഇലക്ട്രിക് ബൈക്കിന് തീപ്പിടിച്ചു കത്തി...

Read More >>
പാനൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ തലശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Mar 29, 2025 11:46 AM

പാനൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ തലശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ

പാനൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ തലശേരിയിൽ ട്രെയിൻ തട്ടി മരിച്ച...

Read More >>
Top Stories










News Roundup