(www.panoornews.in)കക്കൂസ് ക്ലോസറ്റിൽ കാൽ കുടുങ്ങിയ പ്ലസ് വൺ വിദ്യാർഥിനിയെ വടകര ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി.



വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് അഴിയൂരിലെ വിദ്യാർഥിനിയുടെ കാൽ വീട്ടിനുള്ളിലെ ക്ലോസറ്റിൽ കുടുങ്ങിയത്. വീട്ടുകാരും അയൽവാസികളും ഏറെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഇവർ ഫയർ ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു.
അസി.സ്റ്റേഷൻ ഓഫീസർ വിജിത്ത് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ദീപക്, ഫയർ & റെസ്ക്യൂ ഓഫീസർമാരായ ഷിജേഷ്, ബിനീഷ്, റിജീഷ് കുമാർ, ലികേഷ്, അമൽ രാജ്, അഗീഷ്, ജിബിൻ, ഫയർ & റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) ജൈസൽ, റഷീദ് എന്നിവർ ഹൈഡ്രോളിക് സ്പ്രെഡറിന്റെ സഹായത്തോടെ ഒരു മണിക്കൂർ നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് കുട്ടിയുടെ കാൽ പോറൽ പോലും ഏൽക്കാതെ പുറത്തെടുത്തത്. കുട്ടിയെ പിന്നീട് മാഹിയിലെ ഹോസ്പിറ്റലിലേക്ക് മാറ്റി.
Vadakara Fire Force rescues Plus One student whose foot got stuck in toilet closet
