മാഹി :(www.panoornews.in)തുടർച്ചയായ പതിമൂന്നാം വർഷവും ഇഫ്താർ സ്നേഹവിരുന്നൊരുക്കി മാഹി സി.എച്ച്. സെന്ററിൻ്റെ മാതൃക..



മാഹി ഗവ: ജനറൽ ആശുപത്രിക്ക് മുന്നിൽ സംഘടിപ്പിച്ച പരിപാടിയിൽ മത രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
വർത്തമാന കാലം നേരിടുന്ന കടുത്ത വെല്ലുവിളിയായ രാസലഹരി ഉപയോഗത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകത കൂടി ഇത്തവണ ഇഫ്താർ സന്ദേശമായി.
പ്രസിഡണ്ട് എ.വി.യുസഫിന്റെ അദ്ധ്യക്ഷതയിൽ പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ. വത്സരാജ് ഉദ്ഘാടനം ചെയ്തു. സ്വാമി പ്രേമാനന്ദ ( ശിവഗിരി മഠം) പുഴിത്തല ജുമാ മസ്ജിദ് ഖാസി ഷർഫുദ്ദീൻ അഷ്റഫിയ മുഖ്യഭാഷണം നടത്തി.
കെ മോഹനൻ (കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്) മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു,
സത്യൻ കേളോത്ത്(മുൻ നഗരസഭാംഗം)
അഡ്വ: ഷാഹുൽ ഹമീദ് (സി എച്ച് സെന്റർ വൈസ് പ്രസിഡന്റ് )
ഖാലിദ് കണ്ടോത്ത് (മുസ്ലീം ലീഗ് പുതുച്ചേരി സംസ്ഥാന വൈസ് പ്രസിഡന്റ്)
മുഹമ്മദ് ഇഫ്തിയാസ് (മുസ്ലീം ലീഗ് പുതുച്ചേരി സംസ്ഥാന സെക്രട്ടറി)
ടി. കെ വസീം
എ വി സിദ്ദീക്ക് ഹാജി.
ടി. ജി ഇസ്മായിൽ, ടി.സി.എച്ച്. ലത്തീഫ് സംസാരിച്ചു.
മുസ്ലീം ലീഗ് പുതുച്ചേരി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ കെ മുഹമ്മദലി സ്വാഗതവും.
എ വി അൻസാർ നന്ദിയും പറഞ്ഞു.
മുഹമ്മദ് താഹ,
സക്കീർ,,റസ്മിൽ,,റിഷാദ്,എ വി സലാം,, ഉവൈസ്,
മുഹമ്മദ്‌റംസാൻ,,ഷഹൽ,,ഷിഫാൻ, നേതൃത്വം നൽകി
Mahe CH Center hosts Iftar banquet for the 13th consecutive year
