പന്ന്യന്നൂർ:(www.panoornews.in) പന്ന്യന്നൂരിൽ പ്രൊഫ അബ്ദുൽ ഖാദർ കൾച്ചറൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമം വേറിട്ട കാഴ്ചയായി



ജാതി മത ഭേദമന്യേ നിരവധിയാളുകൾ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.
പന്ന്യന്നൂർ ജുമാ മസ്ജിന് സമീപം ഇലഞ്ചേരിയിലാണ് പ്രഫ. അബ്ദുൾ ഖാദർ കൾച്ചറൽ സെൻ്ററിൻ്റെ നേതൃത്വത്തിലാണ് ഇഫ്താർ നടന്നത്.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.ശൈലജ ഉദ്ഘാടനം ചെയ്തു.എൻ. കുഞ്ഞിമൂസ,കെ.കെ രാജീവൻ,
കെ.ടി സമീർ,ലത്തീഫ് ഹാജി,അബ്ദുൽ റഹ്മാൻ എന്നിവർ സംസാരിച്ചു. റഹീസ് അഹമ്മദ് സ്വാഗതം പറഞ്ഞു.
The Iftar gathering organized by the Prof. Abdul Khader Cultural Center in Panniyannur was a unique spectacle.
