പാനൂർ :(www.panoornews.in) ക്വാറി- ക്രഷർ ലോഡുകളുമായി റോഡിലേക്കിറങ്ങുന്ന ലോറികൾക്കെതിരെയുള്ള സമരത്തിൻ്റെ രൂപം മാറുന്നു. ലോഡുമായി റോഡിലേക്കിറങ്ങുന്ന ലോറിയുടെ മുൻഭാഗം തകർക്കുന്ന സമരസമിതിയിലെ നേതാവിൻ്റെ വീഡിയൊ പുറത്തു വന്നതോടെ ക്വാറി - ക്രഷർ മേഖല സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്.



വരുന്ന ദിവസങ്ങളിൽ സമരം ശക്തമായി തുടരാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. ജില്ലയിലുടനീളം സമരം ശക്തമാകും. അതേ സമയം ക്വാറി- ക്രഷർ ഉടമകൾ ജില്ലയിൽ വ്യാപാരം നിർത്തിവയ്ക്കുകയാണ്.
Lorries will not be allowed on the road until the crusher strike ends; the form of the strike in Panur is changing.
