---
title: "കൂരാറ പോതിയുള്ളതിൽ ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിനും,  ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനും തുടക്കമായി."
english_title: "The consecration day festival and the Srimad Bhagavata Saptaha Yajna have begun at the Sri Porkali Bhagavati Temple in Koorara Pothiyulla."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/279608/the-consecration-day-festival-and-the-srimad-bhagavata-saptaha-yajna-have-begun-at-the-sri-porkali-bhagavati-temple-in-koorara-pothiyulla"
published_at: "2025-03-28T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e66c1d744fa_Untitled-2_copy.jpg"
keywords: []
---

# കൂരാറ പോതിയുള്ളതിൽ ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിനും,  ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനും തുടക്കമായി.

> **Lead Summary:** കൂരാറ:കൂരാറ പോതിയുള്ളതിൽ ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിനും, ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനും തുടക്കമായി.

## Article Content

കൂരാറ:കൂരാറ പോതിയുള്ളതിൽ ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിനും, ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനും തുടക്കമായി.

ഇതിൻറെ ഭാഗമായി കലവറനിറയ്ക്കൽ ഘോഷയാത്ര നടത്തി.

കടേപ്രം തെരു മഹാഗണപതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകൾ പങ്കെടുത്തു. തുടർന്ന് ആചാര്യ വര്യണം, സപ്താഹ യജ്ഞം ഉദ്ഘാടനം, യജ്ഞ വേദിയിൽ ദീപ പ്രോജ്വലനം, ഭാഗവത മാഹാത്മ്യം പ്രഭാഷണം എന്നിവ നടന്നു.

ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

ബ്രഹ്മശ്രീ ആലച്ചേരി ഹരികൃഷ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ

ക്ഷേത്രം മേൽശാന്തി പോനേരി ഇല്ലം ദാമോദരൻ നമ്പൂതിരിയുംചടങ്ങുകൾക്ക് നേതൃത്വം നൽകി.

നെയ് വിളക്ക് സമർപ്പണം, സർവ്വേശ്വര പൂജ,രുഗ്മിണി സ്വയംവര ഘോഷയാത്ര,വിദ്യാഗോപാലമന്ത്രാർച്ചന, കുടുംബ ഐശ്വര്യ പൂജ എന്നിവ സപ്താഹ യജ്ഞ വേദിയിൽ വിവിധ ദിവസങ്ങളിലായി നടക്കും.പ്രഭാത ഭക്ഷണവും, അന്നദാനവും ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/279608/the-consecration-day-festival-and-the-srimad-bhagavata-saptaha-yajna-have-begun-at-the-sri-porkali-bhagavati-temple-in-koorara-pothiyulla)