---
title: "ഇടപാടുകാരെ ജാഗ്രതൈ ; ഓൺലൈൻ വില്പന ഗോഡൗണുകളിൽ  ബി ഐ എസ് നടത്തിയ പരിശോധനയിൽ പിടികൂടിയത് 76 ലക്ഷം രൂപയുടെ ഗുണനിലവാരമില്ലാത്ത ഇലക്ട്രോണിക്സ്  ഉല്പന്നങ്ങൾ"
english_title: "Customers warned; BIS seizes substandard electronics worth Rs 76 lakh in inspections at online sales warehouses"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/279611/customers-warned-bis-seizes-substandard-electronics-worth-rs-76-lakh-in-inspections-at-online-sales-warehouses"
published_at: "2025-03-28T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e66f7384ba3_Untitled-3_copy.jpg"
keywords: []
---

# ഇടപാടുകാരെ ജാഗ്രതൈ ; ഓൺലൈൻ വില്പന ഗോഡൗണുകളിൽ  ബി ഐ എസ് നടത്തിയ പരിശോധനയിൽ പിടികൂടിയത് 76 ലക്ഷം രൂപയുടെ ഗുണനിലവാരമില്ലാത്ത ഇലക്ട്രോണിക്സ്  ഉല്പന്നങ്ങൾ

> **Lead Summary:** ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ ഓൺലൈനിൽ വിൽക്കുന്നത് പിടികൂടാൻ കർശനനടപടികളുമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്).

## Article Content

ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ ഓൺലൈനിൽ വിൽക്കുന്നത് പിടികൂടാൻ കർശനനടപടികളുമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്).

രാജ്യവ്യാപകമായി ഇ-കൊമേ ഴ്സ് സ്ഥാപനങ്ങളുടെ ഗോഡൗണുകളിൽ കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിനുകീഴിലുള്ള ബിഐഎസ് പരിശോധന തുടങ്ങി. ഡൽഹിയിൽ നടത്തിയ വ്യത്യസ്ത റെയ്ഡുകളിൽ 76 ലക്ഷം രൂപ വിലമതിപ്പുള്ള നിലവാരമില്ലാത്ത ഉത്പന്നങ്ങൾ പിടിച്ചെടുത്തു. കൂടുതലും ഇലക്ട്രോണിക് ഉപകരണങ്ങളാണ്.

ആമസോണിൻ്റെയും, ഫ്ലിപ്കാർട്ടിന്റെയും ഡൽഹിയിലെ ചില ഗോഡൗണുകളിൽ റെയ്ഡ് നടന്നു. ആമസോണിൻ്റെ ഗോഡൗണിൽനിന്ന് ഐഎസ്ഐ മുദ്രയില്ലാത്തതും വ്യാജ ലേബൽ പതിപ്പിച്ചതുമായ 3500 ഉത്പന്നങ്ങൾ പിടിച്ചെടുത്തു. വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളടക്കം 70 ലക്ഷം രൂപയോളം മൂല്യ മുള്ള സാധനങ്ങളാണ് ഇവിടെ നിന്ന് പിടിച്ചത്. ഐഎസ്ഐ മുദ്രയും നിർമിച്ച തീയതിയുമില്ലാത്ത അറുന്നൂറോളം പാദരക്ഷകളാണ് ഫ്ലിപ്‌കാർട്ട് ഗോഡൗണിൽ നിന്ന് പിടിച്ചെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/279611/customers-warned-bis-seizes-substandard-electronics-worth-rs-76-lakh-in-inspections-at-online-sales-warehouses)