(www.panoornews.in)പാറക്കടവിൽ ലൈലസൻസ് ഇല്ലാതെ സൂക്ഷിച്ച പടക്കശേഖരം പിടികൂടി. ഒരാൾ പിടിയിൽ. ചെക്യാട് പാറക്കടവിലെ മുബാറക്ക് ട്രേഡിംഗ് സെൻ്ററിൽ നിന്നാണ് അനധികൃത പടക്കശേഖരം പിടികൂടിയത്.



ഹാർഡ് ബോർഡ് പെട്ടികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു പടക്കങ്ങൾ. സംഭവത്തിൽ കടയുടമ പാറക്കടവ് സ്വദേശി കുനിയിൽ വീട്ടിൽ കെ.ഇസ്മയിൽ (38 ) നെതിരെ വളയം പോലീസ് കേസ്സെടുത്തു.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച്ച രാത്രിയിൽ വളയം ഇൻസ്പെക്ടർ ഇ.വി.ഫായിസ് അലിയുടെ നിർദ്ദേശപ്രകാരം വളയം പോലീസ് പാറക്കടവിലെ വ്യാപാര കേന്ദ്രത്തിൽ നടത്തിയ തിരച്ചിലിലാണ് പടക്കശേഖരം പിടിച്ചെടുത്തത്.
മാഹി , പള്ളൂർ എന്നിവിടങ്ങളിൽ നിന്നും ഓൺലൈനിൽ ഓർഡർ ചെയ്തുതുമാണ് പടക്കങ്ങൾ ശേഖരിച്ചത്. പ്രതിയെ പിന്നീട് നോട്ടീസ് നൽകി വിട്ടയച്ചു.
Firecrackers illegally stored in a rock shop seized, one person arrested
