---
title: "പാനൂർ സെൻട്രൽ പൊയിലൂരിൽ ഇരുനില വീടിൻ്റെ മേൽക്കൂര  തകർന്ന് വീണു ; ഗൃഹനാഥ തലനാരിഴക്ക് രക്ഷപ്പെട്ടു."
english_title: "The roof of a two-story house collapsed in Panur Central Poilur; the homeowner narrowly escaped."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/279571/the-roof-of-a-two-story-house-collapsed-in-panur-central-poilur-the-homeowner-narrowly-escaped"
published_at: "2025-03-28T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e64f55b895a_frfrfrf.jpg"
keywords: []
---

# പാനൂർ സെൻട്രൽ പൊയിലൂരിൽ ഇരുനില വീടിൻ്റെ മേൽക്കൂര  തകർന്ന് വീണു ; ഗൃഹനാഥ തലനാരിഴക്ക് രക്ഷപ്പെട്ടു.

> **Lead Summary:** പാനൂർ: പാനൂർ സെൻട്രൽ പൊയിലൂരിൽ ഇരുനില വീടിൻ്റെ മേൽക്കൂര തകർന്ന് വീണു. പൊയിലൂർ കരുണാലയത്തിൽ വി കെ കമലാക്ഷി അമ്മയുടെ വീടിൻ്റെ മേൽക്കൂരയാണ് തകർന്നത്.

## Article Content

പാനൂർ: പാനൂർ സെൻട്രൽ പൊയിലൂരിൽ ഇരുനില വീടിൻ്റെ മേൽക്കൂര തകർന്ന് വീണു. പൊയിലൂർ കരുണാലയത്തിൽ വി കെ കമലാക്ഷി അമ്മയുടെ വീടിൻ്റെ മേൽക്കൂരയാണ് തകർന്നത്.

വീടിൻ്റെ ചുമരുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഈ സമയം കമലാക്ഷിയമ്മ താഴത്തെ നിലയിലായിരുന്നതാണ് രക്ഷയായത്. മകൻ മണിയും, ഭാര്യയും, മക്കളും സമീപത്തെ ഹോട്ടലിൽ ജോലിയിലായിരുന്നതും രക്ഷയായി. കഴിഞ്ഞ ദിവസമായിരുന്നു അപകടം.

1500 ഓടുകളും, ഞാലി ഉൾപ്പടെയുള്ള മേൽക്കൂരയും തകർന്നിട്ടുണ്ട്. 10 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. വാർഡംഗം ശങ്കരൻ മാസ്റ്റർ ഉൾപ്പടെ നിരവധിയാളുകൾ സ്ഥലത്തെത്തി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/279571/the-roof-of-a-two-story-house-collapsed-in-panur-central-poilur-the-homeowner-narrowly-escaped)