---
title: "പുണ്യങ്ങളുടെ പൂക്കാലമായ റമദാനിലെ അവസാന വെള്ളിയാഴ്ചയും വിടപറഞ്ഞു ;  പാനൂരിലും, തലശേരിയിലും,  പള്ളികളിൽ  വിശ്വാസികളുടെ തിരക്ക്"
english_title: "The last Friday of Ramadan, the season of virtues, has also been said goodbye; crowds of believers throng mosques in Thalassery and Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/279692/the-last-friday-of-ramadan-the-season-of-virtues-has-also-been-said-goodbye-crowds-of-believers-throng-mosques-in-thalassery-and-panur"
published_at: "2025-03-28T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e6c21f4f39d_Untitled-1_copy.jpg"
keywords: []
---

# പുണ്യങ്ങളുടെ പൂക്കാലമായ റമദാനിലെ അവസാന വെള്ളിയാഴ്ചയും വിടപറഞ്ഞു ;  പാനൂരിലും, തലശേരിയിലും,  പള്ളികളിൽ  വിശ്വാസികളുടെ തിരക്ക്

> **Lead Summary:** പാനൂർ : ഈ റമദാനിലെ അവസാന വെള്ളിയാഴ്ചക്ക് സാക്ഷ്യം വഹിക്കാൻ വിശ്വാസികൾ ഒഴുകിയത്തെിയതിനാൽ എല്ലാ മസ്‌ജിദുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. പുണ്യങ്ങൾ വാരിക്കൂട്ടാൻ വിശ്വാസികൾ നേരത്തെ തന്നെ മസ്‌ജിദുകളിൽ എത്തിച്ചേർന്നിരുന്നു.

## Article Content

പാനൂർ : ഈ റമദാനിലെ അവസാന വെള്ളിയാഴ്ചക്ക് സാക്ഷ്യം വഹിക്കാൻ വിശ്വാസികൾ ഒഴുകിയത്തെിയതിനാൽ എല്ലാ മസ്‌ജിദുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. പുണ്യങ്ങൾ വാരിക്കൂട്ടാൻ വിശ്വാസികൾ നേരത്തെ തന്നെ മസ്‌ജിദുകളിൽ എത്തിച്ചേർന്നിരുന്നു.

12 മണിക്ക് മുമ്പ് തന്നെ പല മസ്‌ജിദുകളും നിറഞ്ഞുകവിഞ്ഞിരുന്നു. ജുമുഅ പ്രഭാഷണം ആരംഭിച്ചശേഷം എത്തിയ നിര വധി വിശ്വാസികൾക്ക് മസ്‌ജിദുകൾക്ക് പുറത്ത് നമസ്‌കാരം നിർവഹിക്കേണ്ടിവന്നു.

ഒരു മാസത്തെ കഠിനവ്രതം കൊണ്ട് നേടിയെടുത്ത കരുത്തും ആത്മവിശ്വാസവും വരും നാളുകളിലും തുടരാൻ ഇമാമുമാർ ആഹ്വാനം നൽകിയപ്പോൾ വിശ്വാസികളുടെ കണ്ണും മനസ്സും നിറഞ്ഞു. അവസാന പത്തിലെ പുണ്യങ്ങൾ നിറഞ്ഞ വെള്ളിയാഴ്ച ആയതിനാൽ മസ്‌ജിദുകൾ രാവിലെ പത്തരമുതൽ തന്നെ പ്രാർഥനാ നിർഭരമായി രുന്നു. വിശ്വാസികളുടെ ഖുർ ആൻ പാരായണവും ദൈവ സ്തോത്ര മന്ത്രവും ഉയർന്നതോടെ മസ്‌ജിദുകൾ ഭക്തി സാന്ദ്രമായി. രാവിലെ മസ്‌ജിദിലത്തെിയ പലരും വൈകുന്നേരത്തെ പ്രാർഥനകൂടി ക ഴിഞ്ഞാണ് പിരിഞ്ഞുപോയ ത്. പുണ്യ ദിവസമായതി നാൽ പരമാവധി ദൈവത്തിലേക്ക് അടുത്ത് പാപമുക്തിനേടാനാണ് പലരും സമയം കണ്ടത്തെിയത്.

വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയതും ചൂടേറിയതുമായ റമദാനാണ് കടന്നുപോയതെങ്കിലും റമദാൻ വിടപറയുന്നതിലെ ദുഖം വിശ്വാസികളിൽ പ്രകടമായിരു ന്നു. നീണ്ട പകലും കുറഞ്ഞ രാവുകളും ഈ റമദാൻ്റെ പ്രത്യേകമായിരുന്നെങ്കിലും വിശ്വാസദാർഢ്യം കാരണം പലർക്കും ഇതനുഭവപ്പെട്ടില്ല.

കടുത്ത ചൂടിലും പ്രയാസമില്ലാതെ നോമ്പെടുക്കാൻ കഴിഞ്ഞതിലുള്ള സായൂജ്യത്തി ലാണ് വിശ്വാസികൾ. വിശ്വാസികൾ പെരുന്നാൾ തിരക്കിലേക്ക് നീങ്ങുകയാണ്. നാടും നഗരവും പെരുന്നാൾ തിരക്കിൽ വീർപ്പുമുട്ടുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/279692/the-last-friday-of-ramadan-the-season-of-virtues-has-also-been-said-goodbye-crowds-of-believers-throng-mosques-in-thalassery-and-panur)