പൊയിലൂർ :(www.panoornews.in)പൊയിലൂർ മടപ്പുര റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെയും, കൂത്ത്പറമ്പ് എംഎൽഎയുടെ നാടിനോടുള്ള അവഗണനക്കെതിരെയും പ്രതിഷേധിച്ച് പൊയിലൂർ ടൗണിൽ ബിഎംഎസ് പ്രകടനവും, സായാഹ്ന ധർണയും നടത്തി. ഓട്ടോമസ്ദൂർ സംഘ് ജില്ലാ പ്രസിഡൻ്റ് സത്യൻ ചാലക്കര ഉദ്ഘാടനം ചെയ്തു.



കുഞ്ഞിക്കണ്ണൻ മത്തത്ത് അധ്യക്ഷനായി. മനോജ് പൊയിലൂർ, എംടികെ ബിനീഷ് എന്നിവർ സംസാരിച്ചു. എം പി ഷിജു സ്വാഗതവും, കെ.പി
ഉലഹന്നാൻ നന്ദിയും പറഞ്ഞു.
Poor condition of Poilur Madappura road; BMS holds protest sit-in in town
