പാനൂര്‍:(www.panoornews.in) പാനൂര്‍ നഗരസഭ വാര്‍ഡ് 25 കരിയാട് മുക്കാളിക്കര പടന്നക്കരഭാഗത്ത് ഉപ്പ് വെള്ളം കയറി യ സ്ഥലങ്ങള്‍ നഗരസഭ അധികൃതര്‍ സന്ദര്‍ശിച്ചു.



20 ഓളം വീടുകളിലെ കിണറുകളിലും കൃഷി ഇടങ്ങളിലുമാണ് പൂര്‍ണ്ണമായും ഉപ്പ് വെള്ളം കയറി വലിയ രീതിയില്‍ നാശം ഉണ്ടായിരിക്കുന്നത്
ചെയര്‍മാന്‍ കെ.പി ഹാഷിം, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രജിത്ത് എന്നിവര്‍ സന്ദര്‍ശിച്ചു.പാനൂര്‍ നഗരസഭ കരിയാട് വാര്‍ഡ് 25 മുക്കാളിക്കര പടന്നക്കര ഭാഗത്ത് പുഴയില്‍ നിന്ന് ഉപ്പ് വെള്ളം കയറി മേഖലയില്‍ വലിയ രീതിയില്‍കൃഷി നാശം സംഭവിച്ചു.
20 ഓളം വീടുകളിലെ കിണറുകളിലും കൃഷി ഇടങ്ങളിലും പൂര്‍ണ്ണമായും ഉപ്പ് വെള്ളം കയറി വലിയ രീതിയില്‍ നാശം ഉണ്ടായിരിക്കയാണ്. ഇത്തരത്തില്‍ ഒരുനുഭവം ആദ്യമായിട്ടാണ് എന്ന് പരിസരവാസികള്‍ പറയുന്നു. ഉപ്പുവെള്ളം കയറിയ പ്രദേശം നഗരസഭ ചെയര്‍മാന്‍ കെ.പി ഹാഷിം വാര്‍ഡ് കൗണ്‍സിലര്‍ എം ടി.കെ ബാബു, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രജിത്ത് എന്നിവര്‍ സന്ദര്‍ശിച്ചു.
Kariyad salt water intrusion destroys around 20 wells and crops; Panur Municipality Chairman and others reach the spot
