---
title: "നിപ : അതി ജാഗ്രതയിൽ ആരോഗ്യ വകുപ്പ് ; കണ്ണൂരും, കോഴിക്കോടുമുൾപ്പടെ 5 ജില്ലകൾ ഹോട്ട്സ്‌പോട്ട്"
english_title: "Nipah: Health department on high alert; 5 districts including Kannur and Kozhikode are hotspots"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/274877/nipah-health-department-on-high-alert-5-districts-including-kannur-and-kozhikode-are-hotspots"
published_at: "2025-03-06T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c974b836371_Untitled-1_copy.jpg"
keywords: []
---

# നിപ : അതി ജാഗ്രതയിൽ ആരോഗ്യ വകുപ്പ് ; കണ്ണൂരും, കോഴിക്കോടുമുൾപ്പടെ 5 ജില്ലകൾ ഹോട്ട്സ്‌പോട്ട്

> **Lead Summary:** **കണ്ണൂർ : **നിപ രോഗസാധ്യതയുള്ള അഞ്ചുജില്ലകളിൽ അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാ നൊരുങ്ങി ആരോഗ്യവകുപ്പ്.

## Article Content

**കണ്ണൂർ : **നിപ രോഗസാധ്യതയുള്ള അഞ്ചുജില്ലകളിൽ അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാ നൊരുങ്ങി ആരോഗ്യവകുപ്പ്.

കോഴിക്കോട്ടെ കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ചാണ് പുതിയ ജാഗ്രതാ നിർദേശങ്ങൾ നൽകുന്നത്. ഹോട്ട്സ്പോട്ടുകളായി കണക്കാക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, എറണാകുളം ജില്ലകളിൽ അതിജാഗ്രത പുലർത്താനാണ് നിർദേശം. മുൻപ് മനുഷ്യരിലോ പഴംതീനി വവ്വാലു കളിലോ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ ജില്ലകളാണിവ.

പഴംതീനി വവ്വാലുകളുടെ പ്രജനനകാലമായ മേയ് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളാണ് വൈറസ് വ്യാപനത്തിൽ നിർണായകം. എന്നാൽ ഫെബ്രുവരിയിലും ഈ സാഹചര്യമുണ്ടാ കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ജാഗ്രത ശക്തിപ്പെടു ത്തുന്നത്.

ഈയിടെ നാഷണൽ ഇൻ സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വയനാട്ടിലെ മാനന്തവാടിയിൽ നടത്തിയ പഠനത്തിൽ പഴംതീനി വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടത്തിയിരുന്നു.

തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗവുമായെത്തുന്ന ഏതു രോഗിയിലും നിപ സാന്നിധ്യമുണ്ടോ എന്ന പരിശോധ നയും നടത്തുന്നുണ്ടെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. സർക്കാർ, സ്വകാര്യ ആശുപത്രി കളിലെത്തുന്നവർക്കെല്ലാം ഇതു ബാധകമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/274877/nipah-health-department-on-high-alert-5-districts-including-kannur-and-kozhikode-are-hotspots)