---
title: "കാട്ടുപന്നിയുടെ അക്രമത്തിൽ കൊല്ലപ്പെട്ട എ.കെ. ശ്രീധരന്റെ വസതിയിൽ സാന്ത്വനവുമായി  വനംമന്ത്രിയെത്തി"
english_title: "Forest Minister visits the residence of A.K. Sreedharan, who was killed in a wild boar attack, with condolences"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/274861/forest-minister-visits-the-residence-of-ak-sreedharan-who-was-killed-in-a-wild-boar-attack-with-condolences"
published_at: "2025-03-06T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c96a6c26614_Untitled-4_copy.jpg"
keywords: []
---

# കാട്ടുപന്നിയുടെ അക്രമത്തിൽ കൊല്ലപ്പെട്ട എ.കെ. ശ്രീധരന്റെ വസതിയിൽ സാന്ത്വനവുമായി  വനംമന്ത്രിയെത്തി

> **Lead Summary:** പാനൂർ : കാട്ടുപന്നിയുടെ അക്രമത്തിൽ കൃഷിയിടത്തിൽ കൊല്ലപ്പെട്ട മൊകേരി വള്ള്യായിയിലെ എ.കെ ശ്രീധരൻ്റെ കുടുംബത്തെ ആശ്വസിപ്പിച്ച് വനം മന്ത്രി എ.കെ. ശശീന്ദ്രൻ.

## Article Content

പാനൂർ : കാട്ടുപന്നിയുടെ അക്രമത്തിൽ കൃഷിയിടത്തിൽ കൊല്ലപ്പെട്ട മൊകേരി വള്ള്യായിയിലെ എ.കെ ശ്രീധരൻ്റെ കുടുംബത്തെ ആശ്വസിപ്പിച്ച് വനം മന്ത്രി എ.കെ. ശശീന്ദ്രൻ.

ഇന്ന് രാവിലെയാണ് കെ.പി മോഹനൻ എം.എൽ.എ യോടും മറ്റ് ജനപ്രതിനിധികളോടും, ഉദ്യോഗസ്ഥർക്കുമൊപ്പം മന്ത്രി വസതിയിലെത്തിയത്. കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു.

തുടർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ മൊകേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഉന്നതതല യോഗവും ചേർന്നു. കെ.പി മോഹനൻ എം.എൽ.എ അധ്യക്ഷനായി. മൊകേരി പഞ്ചായത്ത് പ്രസിഡൻ്റ് പി. വൽസൻ സ്വാഗതം പറഞ്ഞു. തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, കുത്തു പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല, പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.ടി റംല, പാനൂർ നഗരസഭാ ചെയർമാൻ കെ.പി ഹാഷിം, പഞ്ചായത്ത് പ്രസിഡൻ്റ് മാരായ എൻ. വി. ഷിനിജ, കെ.ലത, സി.കെ. രമ്യ ടീച്ചർ, കെ.കെ. മണിലാൽ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ് ദീപ. ഡി. എ ഫ്. ഒ എസ്. വൈശാഖ്, കുത്തുപറമ്പ് പോലീസ് എ.സി പി കൃഷ്‌ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/274861/forest-minister-visits-the-residence-of-ak-sreedharan-who-was-killed-in-a-wild-boar-attack-with-condolences)